പ്ലാസ്​റ്റിക് മാലിന്യം കൈമാറി

05:03 AM
14/09/2019
പിറവം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ സേനാംഗങ്ങൾ വീടുകളിൽനിന്ന് ശേഖരിച്ച് പഞ്ചായത്ത് എം.സി.എഫ് ഗോഡൗണിൽ സംഭരിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡൻറ് ജലജ മോഹനൻ നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. മനോജ് കുമാർ, സ്ഥിരം സമിതി ചെയർമാൻമാരായ ഷൈജ അഷറഫ്, ബീന മുകുന്ദൻ, എം.ബി. ശാന്തകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ജോസഫ്, ടി.പി. സതീശൻ, ഷീല സത്യൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എ. മുകുന്ദൻ എന്നിവർ പങ്കെടുത്തു.
Loading...