വിദേശി ട്രൈബ്യൂണലുകൾക്ക്​ പുതിയ നടപടിക്രമത്തിന് ഹരജി​

05:02 AM
11/09/2019
വിദേശി ട്രൈബ്യൂണലുകൾക്ക് പുതിയ നടപടിക്രമത്തിന് ഹരജി ന്യൂഡൽഹി: അസമിലെ വിദേശി ട്രൈബ്യൂണലുകൾക്ക് പുതിയ നടപടിക്രമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകി. അസം എൻ.ആർ.സിയുമായി ബന്ധപ്പെട്ട് ഒാൾ അസം മൈനോരിറ്റി സ്റ്റുഡൻറ്സ് യൂനിയൻ സമർപ്പിച്ച ഹരജിയിൽ കക്ഷി ചേർന്ന് ബ്രഹ്മപുത്ര വാലി സിവിൽ സൊസൈറ്റിയാണ് കോടതിയെ സമീപിച്ചത്. നിരക്ഷരത മൂലം തങ്ങളുടെ ശരിയായ മുൻഗാമികളുടെ രേഖകൾ സമർപ്പിക്കാൻ കഴിയാത്തവർക്കും അത് തെറ്റായി സമർപ്പിച്ചവർക്കും അത് തിരുത്തി ശരിയായ രേഖ സമർപ്പിക്കാനുള്ള അവസരം എൻ.ആർ.സി കോഒാഡിനേറ്റർ നൽകിയിട്ടില്ലെന്നും അതിനുള്ള അവസരം പുറത്തായവർ അപ്പീലിനായി ട്രൈബ്യൂണലിലെത്തുേമ്പാൾ നൽകണമെന്നും അപേക്ഷയിലുണ്ട്. അസമിലെ തങ്ങളുടെ മുൻഗാമികളുടെ രേഖകളുണ്ടായിട്ടും ഒരിക്കൽ സംഭവിച്ച പിഴവുമൂലം അവർക്ക് എന്നെന്നേക്കുമായി പൗരത്വം നിഷേധിക്കുന്നത് നീതിനിഷേധമാണെന്നും ഹരജിയിൽ ബോധിപ്പിച്ചു.
Loading...