Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൃദ്ധസദനത്തിൽ ഓണം...

വൃദ്ധസദനത്തിൽ ഓണം ആഘോഷിച്ച്​ മൂവാറ്റുപുഴ പൊലീസ്

text_fields
bookmark_border
മൂവാറ്റുപുഴ: സഹജീവികളുടെ ഇല്ലായ്മകളും വല്ലായ്മകളും തങ്ങളുടെകൂടി ദുഃഖമാണെന്ന് തിരിച്ചറിഞ്ഞ് മൂവാറ്റുപുഴ പൊലീസ്. മൂവാറ്റുപുഴ സ്റ്റേഷനിലെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി മുറിക്കല്ലിലെ നഗരസഭ വൃദ്ധസദനത്തിൽ വസ്ത്രങ്ങളും നിത്യോപയോഗസാധനങ്ങളും നൽകി. സ്റ്റേഷൻ അങ്കണത്തിൽ പൂക്കളം തീർത്ത് ഓണസദ്യയും ഒരുക്കി. ഒപ്പം പൊലീസുകാരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മുറിക്കല്ല് വൃദ്ധസദനത്തിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ സ്റ്റേഷൻ ഓഫിസർ എം.എ. മുഹമ്മദ്, സബ് ഇൻസ്പെക്ടർ ടി.എം. സൂഫി, സ്റ്റേഷൻ പി.ആർ.ഒ അനിൽകുമാർ, റൈറ്റർ പി.എസ്. ബൈജു, എ.എസ്.ഐമാരായ പി.കെ. സലീം, സുരേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ്, ജിമ്മോൻ ജോർജ് എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story