Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉത്തരക്കടലാസ്...

ഉത്തരക്കടലാസ് എസ്.എഫ്.ഐ നേതാവി​െൻറ വീട്ടിൽ: കേസെടുക്കണമെന്ന ഹരജിയിൽ വിശദീകരണം തേടി

text_fields
bookmark_border
ഉത്തരക്കടലാസ് എസ്.എഫ്.ഐ നേതാവിൻെറ വീട്ടിൽ: കേസെടുക്കണമെന്ന ഹരജിയിൽ വിശദീകരണം തേടി കൊച്ചി: തിരുവനന്തപുരം യൂനി വേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ നേതാവിൻെറ വീട്ടിൽനിന്ന് ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തിൽ ക്രിമിനൽ കേസ് നൽകാൻ സർവകലാശാലക്ക് നിർദേശം നൽകണമെന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. കോളജ് കാമ്പസിൽ നടന്ന െകാലപാതക ശ്രമക്കേസിൽ പ്രതിയായ ശിവരഞ്ജിതിൻെറ വീട്ടിൽ നടത്തിയ റെയ്ഡിൽ സർവകലാശാലയുടെ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം ചൂണ്ടിക്കാട്ടി കാമ്പസ് ഫ്രണ്ട് സെക്രട്ടറി ആറ്റിങ്ങൽ കോരാണി സ്വദേശി മുസമ്മിൽ നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിൻെറ ഉത്തരവ്. യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥി അഖിലിനെ കുത്തിയ കേസിൽ പ്രതിയായ ശിവരഞ്ജിത്തിൻെറ വീട്ടിൽ ജൂലൈ 13ന് പൊലീസ് നടത്തിയ റെയ്ഡിലാണ് ഉത്തരമെഴുതാൻ സർവകലാശാല നൽകുന്ന പേപ്പറുകൾ കണ്ടെടുത്തത്. സർവകലാശാലാ അധികൃതരുടെ സീലുകളും കണ്ടെടുത്തിരുന്നു. പരീക്ഷകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന ഇൗ നടപടിക്കെതിരെ പൊലീസിൽ പരാതി നൽകാൻ സർവകലാശാലയോ കോളജ് അധികൃതരോ തയാറായിട്ടില്ല. പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയിലും പ്രതി ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഉത്തരക്കടലാസുകൾ കണ്ടെത്തിയ കാര്യം കാണിച്ച് വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടിെല്ലന്നും ഹരജിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story