Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:03 AM IST Updated On
date_range 29 Aug 2019 5:03 AM ISTശബരിമല: സി.പി.എമ്മിെൻറ തെറ്റുതിരുത്തൽ വൈകിപ്പോയി -സി.എം.പി
text_fieldsbookmark_border
ശബരിമല: സി.പി.എമ്മിൻെറ തെറ്റുതിരുത്തൽ വൈകിപ്പോയി -സി.എം.പി കൊച്ചി: ശബരിമല വിഷയത്തിൽ സി.പി.എമ്മിൻെറ തെറ്റുതിരുത ്തൽ വൈകിപ്പോയെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ. എന്തു തിരുത്താണ് വരുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. വിശ്വാസികളുടെ വികാരം മാനിക്കണമെന്നാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. അങ്ങനെയെങ്കിൽ അടുത്ത മണ്ഡല കാലത്ത് ശബരിമലയിൽ സ്ത്രീകളെ വിലക്കുമോയെന്ന് ജോൺ വാർത്തസമ്മേളനത്തിൽ ചോദിച്ചു. മോദി സർക്കാറിൻെറ ഓരോ ചെയ്തിയും മാരക പ്രത്യാഘാതമാണ് ഉണ്ടാക്കാൻ പോകുന്നത്. രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുന്നതിൻെറ അടയാളമാണ് കശ്മീരിൻെറ പദവി എടുത്തുകളഞ്ഞത്. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചുനിന്ന് ഫാഷിസത്തെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി രാജേഷ്, അഡ്വ. സ്വാതികുമാർ, എ.കെ ചന്ദ്രൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story