Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:03 AM IST Updated On
date_range 29 Aug 2019 5:03 AM ISTപട്ടികജാതി, പട്ടികവർഗ സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്
text_fieldsbookmark_border
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ കോൺഫെഡറേഷൻ ഓഫ് എസ്.സി/എസ്.ടി ഓർഗനൈസേഷൻെറയും എയ്ഡഡ് സ്കൂൾ സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ എല്ലാ ജില്ലാ കേന്ദ്രത്തിലേക്കും സെക്രട്ടേറിയറ്റിലേക്കും മാർച്ചും ധർണയും നടത്താൻ സംഘടനകളുടെ സംസ്ഥാന നേതൃസമ്മേളനം തീരുമാനിച്ചു. സ്വകാര്യമേഖലയിൽ സംവരണം നടപ്പാക്കുക, എയ്ഡഡ് മേഖലയിലെ മുഴുവൻ നിയമനങ്ങളും പി.എസ്.സിക്ക് വിടുക, സംവരണനഷ്ടം നികത്താൻ സ്പെഷൽ റിക്രൂട്ട്മൻെറ് നടത്തുക, എല്ലാ ഭൂസമരങ്ങളും ഒത്തുതീർക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. നേതൃസമ്മേളനത്തിൽ 'ദലിത് സമൂഹം നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിൽ നടന്ന സെമിനാർ കെ.എം. സലിംകുമാർ ഉദ്ഘാടനം ചെയ്തു. കെ.കെ. കൊച്ച്, സണ്ണി എം. കപിക്കാട്, ഒർണ കൃഷ്ണൻകുട്ടി, ഡി.പി. കാഞ്ചിറാം, പി.വി. നടേശൻ തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളനം ഡോ. കെ.ആർ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. രാമൻ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. രാജൻ അക്കരപ്പാടം, മുണ്ടക്കയം ദിവാകരൻ, പി.എം. വിനോദ്, കെ.കെ. സുകുമാരൻ, തിലകൻ പ്രേംകുമാർ, അഡ്വ. സജി കെ. ചേരമൻ, കെ. മണിയപ്പൻ, മുരളി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി അഡ്വ. രാമൻ ബാലകൃഷ്ണൻ (പ്രസി), പി.വി. നടേശൻ (ജന. സെക്ര), അഡ്വ. എം. ബാലകൃഷ്ണൻ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story