Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുറ്റിങ്ങൽ ക്ഷേത്രം...

പുറ്റിങ്ങൽ ക്ഷേത്രം ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന്​ ഹരജി

text_fields
bookmark_border
കൊച്ചി: മൂന്നു വർഷം മുമ്പ് വെടിക്കെട്ടപകടമുണ്ടായ കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോ ർഡ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. പുറ്റിങ്ങൽ ക്ഷേത്രത്തിനായി കോടതിയംഗീകരിച്ച ദേവസ്വം പദ്ധതി ലംഘിച്ചാണ് നിലവിലെ ഭരണസമിതി ഭരണം നടത്തുന്നതെന്നും അഴിമതിയും സ്വജന പക്ഷപാതവും രൂക്ഷമാണെന്നും ആരോപിച്ചാണ് പരവൂർ സ്വദേശികളായ കെ. പ്രതാപൻ, വിശ്വംഭരൻ, ബാബു എന്നിവർ ഹരജി നൽകിയിരിക്കുന്നത്. 2016ലാണ് ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടമുണ്ടായത്. മത്സരവെടിക്കെട്ട് പാടില്ലെന്ന് കൊല്ലം ജില്ല കലക്ടർ നിർദേശിച്ചെങ്കിലും ഇതു ലംഘിച്ച് നടത്തിയ വെടിക്കെട്ടിലുണ്ടായ ദുരന്തത്തിൽ 110 പേർ മരിക്കുകയും എഴുന്നൂറിലേറെപ്പേർക്ക് പരിക്കേൽക്കുകയും ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ഭരണസമിതിയുടെ വീഴ്ച മൂലമുണ്ടായ ദുരന്തത്തിന് നഷ്ടപരിഹാരമായി പൊതുഖജനാവിൽനിന്ന് പണം ചെലവിടേണ്ടി വന്നു. ക്ഷേത്രത്തിലെ നിർമാണ പ്രവർത്തനങ്ങളിൽ ക്രമക്കേടുണ്ടെന്നും വികസനത്തിന് പിരിച്ചെടുത്ത തുകയുടെ കണക്കുകൾ ഭക്തർക്ക് ലഭിച്ചിട്ടില്ലെന്നും ഹരജിയിൽ ആരോപിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story