Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസെമിത്തേരിപോലും...

സെമിത്തേരിപോലും നിഷേധിക്കുന്ന ഓർത്തഡോക്സ്​പക്ഷ നിലപാട് അംഗീകരിക്കില്ല -ജോസഫ് മാർ ഗ്രിഗോറിയോസ്​

text_fields
bookmark_border
കോലഞ്ചേരി: തങ്ങൾക്ക് സെമിത്തേരിപോലും നിഷേധിക്കുന്ന ഓർത്തഡോക്സ് വിഭാഗത്തിൻെറ നിലപാട് അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പുത്തൻകുരിശ് പാത്രിയാർക്ക സൻെററിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിത്തേരി പൊതുസ്വത്താണ്. അവിടെ ജാതി-മത ഭേദമന്യേ ആർക്കും മൃതദേഹങ്ങൾ സംസ്കരിക്കാൻ അനുമതിയുണ്ട്. ഈ മാനദണ്ഡമനുസരിച്ചാണ് സെമിത്തേരികൾക്ക് സർക്കാർ അനുമതി നൽകുന്നത്. ഇക്കാര്യം ഉറപ്പാക്കാൻ ജില്ല ഭരണകൂടങ്ങൾക്ക് ബാധ്യതയുണ്ട്. യാക്കോബായ വിഭാഗത്തിന് ഈ അവസരം ഉറപ്പാക്കുന്നതിൽ ജില്ല ഭരണകൂടങ്ങളും െപാലീസും വീഴ്ചവരുത്തുകയാണ്. ഇപ്പോഴുണ്ടായ സുപ്രീംകോടതി വിധിയിൽ വൈരുധ്യങ്ങളുണ്ട്. 1934ലെ ഭരണഘടനയെതന്നെ കാറ്റിൽപറത്തിയാണ് ഓർത്തഡോക്സ്പക്ഷം പോകുന്നത്. ഇത് അംഗീകരിക്കാൻ കഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ പള്ളിയോ ഒരിഞ്ച് ഭൂമിയോ ഇനി ഓർത്തഡോക്സ് പക്ഷത്തിന് നൽകില്ലെന്ന് കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ പറഞ്ഞു. തങ്ങൾക്ക് അനർഹമായതൊന്നും വേണ്ട. തങ്ങളുടെ സ്വത്തുക്കൾ കൈേയറാനും അനുവദിക്കില്ല. പ്രശ്നങ്ങൾ ചർച്ചയിലുടെ പരിഹരിക്കണമെന്നും ബാവ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story