Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:03 AM IST Updated On
date_range 29 Aug 2019 5:03 AM ISTആലപ്പുഴയുടെ ആകാശത്ത് പറക്കാം, കാഴ്ചകൾ കാണാം
text_fieldsbookmark_border
ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗമായി ഹെലികോപ്ടർ സഞ്ചാരമൊരുക്കി ആലപ്പുഴ ഡി.ടി.പി.സി. ജില്ലയിെല ആദ്യ ഹെലി കോപ്ടർ ടൂറിസം പദ്ധതിയാണിത്. ആലപ്പുഴ ബീച്ചിന് സമീപത്തെ റിക്രിയേഷൻ മൈതാനത്ത് 30, 31, സെപ്റ്റംബർ ഒന്ന് തീയതികളിലായി 10 മിനിറ്റ് ദൈർഘ്യമുള്ള ഹെലികോപ്ടർ സഞ്ചാരമാണ് ഒരുക്കുന്നത്. 2500 രൂപയാണ് ടിക്കറ്റ് നിരക്ക്. 10 പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് യാത്ര. ആദ്യ ദിവസത്തെ ആദ്യ അഞ്ചുമണിക്കൂറിലെ വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല, ഡി.ടി.പി.സി സെക്രട്ടറി എം. മാലിൻ എന്നിവർ അറിയിച്ചു. ബംഗളൂരു ആസ്ഥാനമായ ചിപ്സൻ ഏവിയേഷനുമായി ചേർന്നാണ് യാത്ര ഒരുക്കുന്നത്. 30ന് വൈകീട്ട് നാലുമുതൽ ആറുവരെയും 31, ഒന്ന് തീയതികളിൽ രാവിലെ എട്ടുമുതൽ 10 വരെയുമാണ് സർവിസ്. നെഹ്റുട്രോഫി വള്ളംകളിയുടെയും പ്രഥമ സി.ബി.എല്ലിൻെറയും ഭാഗമായി സഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം. ഫോൺ: 04772251796. 9400051796.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story