Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:02 AM IST Updated On
date_range 29 Aug 2019 5:02 AM ISTകിഴക്കമ്പലം സഹകരണ നീതി സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം നാളെ
text_fieldsbookmark_border
കിഴക്കമ്പലം: നിത്യോപയോഗ സാധനങ്ങൾ വിലകുറച്ച് ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ആരംഭിക്കുന്ന സഹകരണ നീതി സൂപ്പർ മാർക്കറ്റിൻെറ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.30ന് ബെന്നി ബഹനാൻ എം.പി നിർവഹിക്കും. ആദ്യവിൽപന വി.പി.സജീന്ദ്രൻ എം.എൽ.എ നിർവഹിക്കുമെന്ന് ബാങ്ക് പ്രസിഡൻറ് ചാക്കോ.പി.മാണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബസ് സ്റ്റാൻഡിന് സമീപം ജൂബിലി മന്ദിരത്തിലാണ് സൂപ്പർ മാർക്കറ്റ്. മാസം 1700 രൂപ ചെലവിൽ സാധാരണ കുടുംബത്തിന് ജീവിക്കാൻ സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 50ഓളം ഉൽപന്നങ്ങൾ പകുതി വിലക്കും ഏഴ് കിലോ പച്ചക്കറി കിറ്റ് 100 രൂപക്കും മാർക്കറ്റിൽ ലഭ്യമാക്കുമെന്ന് സെക്രട്ടറി ജിജോ വർഗീസ് പറഞ്ഞു. 1500 പേർക്കുള്ള ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ബോർഡ് അംഗം സാബു പൈലി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ബാങ്ക് വൈസ് പ്രസിഡൻറ് മണിയപ്പൻ, ബോർഡ് അംഗങ്ങളായ കെ.ടി സലീം, സജികുമാർ, ടി.കെ ബിജു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story