Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2019 11:32 PM GMT Updated On
date_range 2019-08-28T05:02:54+05:30സഭാതർക്കം: മൃതദേഹം സംസ്‌കരിക്കാനായില്ല
text_fieldsപെരുമ്പാവൂര്‍: സഭാതർക്കം മൂലം റിസീവര്‍ ഭരണം നിലനില്‍ക്കുന്ന എം.സി റോഡിലെ ബഥേല്‍ സുലോക്കോ പള്ളി സെമിത്തേരിയി ല്‍ യാക്കോബായ വിഭാഗത്തില്‍പെട്ട വിശ്വാസിയുടെ മൃതദേഹം സംസ്‌കരിക്കാനായില്ല. ഇതേതുടർന്ന് ചേലാമറ്റം പള്ളിപ്പാടന്‍ രാജപ്പൻെറ (74) മൃതദേഹം കുറുപ്പംപടി സൻെറ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ സംസ്‌കരിച്ചു. പരേതൻെറ സഹോദരങ്ങളും മകനും തിങ്കളാഴ്ച സുലോക്കോ പള്ളിയിലെ ഓര്‍ത്തഡോക്‌സ് വികാരിയെ സമീപിച്ചപ്പോൾ മൃതദേഹം സംസ്‌കരിക്കാന്‍ സമ്മതിച്ചിരുന്നതായാണ് വിവരം. ഓര്‍ത്തഡോക്‌സ് വിഭാഗം പുരോഹിതര്‍ വീട്ടിലെത്തി കര്‍മങ്ങള്‍ നടത്തണമെന്ന നിബന്ധനയോടെയാണ് സമ്മതം അറിയിച്ചത്. എന്നാല്‍, യാക്കോബായ വിഭാഗം ഇത് അംഗീകരിച്ചില്ല. യാക്കോബായ വിഭാഗം പുരോഹിതര്‍ വീട്ടിലെ മരണാനന്തര കർമങ്ങള്‍ നടത്തി മൃതദേഹം പള്ളി ഗേറ്റില്‍ എത്തിക്കുന്ന മുറക്ക് ഓര്‍ത്തഡോക്‌സ് വികാരി മൃതദേഹം ഏറ്റെടുത്ത് പള്ളിയിലെ ബാക്കി ശുശ്രൂഷകള്‍ നടത്തണം എന്ന ആവശ്യം യാക്കോബായ വിഭാഗം മുന്നോട്ടുെവച്ചു. ഇത് ഓര്‍ത്തഡോക്‌സ് വിഭാഗം നിരാകരിച്ചു. ഇതോടെ മധ്യസ്ഥശ്രമം പരാജയപ്പെടുകയായിരുന്നു. കോടതിവിധി പ്രകാരമേ സംസ്‌കാരം നടത്താന്‍ സാധിക്കൂ എന്ന തീരുമാനത്തില്‍ റീസിവര്‍ ഉറച്ചുനിന്നു. തുടര്‍ന്ന് കുറുപ്പംപടി സൻെറ് മേരീസ് പള്ളിയില്‍ സംസ്‌കാരം നടത്താൻ രാജപ്പൻെറ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ആരാധനക്ക് പൂര്‍ണമായും പള്ളി അനുവദിച്ചശേഷം ആദ്യമായാണ് യാക്കോബായ വിഭാഗത്തിലെ വിശ്വാസിയുടെ സംസ്‌കാരം സംബന്ധിച്ച തര്‍ക്കമുണ്ടായത്.
Next Story