Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:02 AM IST Updated On
date_range 28 Aug 2019 5:02 AM ISTഗതാഗതക്കുരുക്ക്: രമേശ് ചെന്നിത്തല കുണ്ടന്നൂർ ജങ്ഷൻ സന്ദർശിച്ചു
text_fieldsbookmark_border
മരട്: മേൽപാല നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് രൂക്ഷമായ ദേശീയപാതയിലെ കുണ്ടന്നൂർ ജങ്ഷൻ പ്രതിപക്ഷനേത ാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. വ്യാപാരികളോടും ടാക്സി ഡ്രൈവർമാരോടും ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞു. ഉദ്യോഗസ്ഥരുമായി സംസാരിച്ച് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പി.ടി തോമസ് എം.എൽ.എ, ടി.ജെ. വിനോദ്, കെ.ബി. മുഹമ്മദ് കുട്ടി, അഡ്വ. ഷെറിൻ വർഗീസ്, ജോഷി പള്ളൻ, ആൻറണി ആശാംപറമ്പിൽ, മരട് നഗരസഭ മുൻ ചെയർപേഴ്സൻ സുനീല സിബി, സിബി സേവ്യർ, മോളി ജയിംസ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മരടിൽ തെരുവുനായ് ആക്രമണം; ആടിനെ കടിച്ചുകൊന്നു മരട്: മരടിൽ തെരുവുനായ്ക്കൾ ആടിനെ കടിച്ചുകൊന്നു. രണ്ടെണ്ണത്തിന് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയോടെ മരട് കൈരളി നഗറിലാണ് സംഭവം. പറമ്പിൽ മേഞ്ഞുനടന്ന ചക്കാലക്കൽ ഷീല സേവ്യറിൻെറ ആടുകളാണ് ആക്രമണത്തിനിരയായത്. കരച്ചിൽ കേട്ടെത്തിയ സമീപവാസിയാണ് മറ്റ് ആടുകളെ രക്ഷപ്പെടുത്തിയത്. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്നും റോഡിലൂടെ കുട്ടികൾക്ക് ഒറ്റക്ക് നടന്നുപോകാനാകാത്ത സ്ഥിതിയാണെന്നും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story