Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:02 AM IST Updated On
date_range 28 Aug 2019 5:02 AM ISTകൈകാണിച്ചിട്ട് നിർത്തിയില്ല; ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാൻ നിർദേശം
text_fieldsbookmark_border
കാക്കനാട്: കൈകാണിച്ചിട്ടും വണ്ടി നിർത്താതെപോയി കോളജ് വിദ്യാർഥിയെ കുടുക്കി മോട്ടോർ വാഹനവകുപ്പ്. വിദ്യാർഥിയെ യും പിതാവിനെയും ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കാൻ മലപ്പുറത്തേക്കയക്കാൻ തീരുമാനിച്ചു. തൃക്കാക്കര ഭാരത്മാത കോളജിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം. ബൈക്കിൽ മൂന്നുപേരുണ്ടായിരുന്നതിനാലാണ് വിദ്യാർഥി വാഹനം നിർത്താതിരുന്നത്. വിദ്യാർഥികളെ പിന്തുടരുന്നതിനുപകരം നമ്പർ കുറിച്ചെടുത്ത് 'സ്മാർട്ട് ട്രേസർ' ആപ്പിലൂടെ വിവരങ്ങൾ ശേഖരിച്ച മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിതാവിനെ വിളിച്ച് വൈകീട്ട് നാലിന് കുട്ടിയോടൊപ്പം ആർ.ടി ഓഫിസിൽ ഹാജരാകാൻ നിർദേശിച്ചു. ഇവിടെ ബോധവത്കരണത്തിനുശേഷമാണ് എടപ്പാളിലെ ഐ.ഡി.പി.ആറിൽ നടക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ നിർദേശിച്ചത്. 'മികവ് 2019' അവാർഡ് സമർപ്പണം തൃപ്പൂണിത്തുറ: കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് വിദ്യാഭ്യാസ മേഖലക്ക് മികച്ച സംഭാവനകൾ നൽകാൻ കഴിഞ്ഞതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സീതാറാം ഓഡിറ്റോറിയത്തിൽ 'മികവ് -2019' അക്ഷരജ്യോതി അവാർഡ് സമർപ്പണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻമന്ത്രി കെ. ബാബു അധ്യക്ഷതവഹിച്ചു. ഹൈബി ഈഡൻ എം.പി, ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ എ. രാമചന്ദ്രൻ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു. ആർ. വേണുഗോപാൽ, സി. വിനോദ്, ബേയ്‌സിൽ മൈലന്തറ, ടി.എച്ച്. നാദിറ, ജോൺ ജേക്കബ്, ഡി. അർജുനൻ തുടങ്ങിയവർ പങ്കെടുത്തു. മേജർ രവി, ജെലീഷ് പീറ്റർ എന്നിവർ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story