Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:02 AM IST Updated On
date_range 28 Aug 2019 5:02 AM ISTപൂവേ പൊലി -2019
text_fieldsbookmark_border
കൊച്ചി: ഭിന്നശേഷിയുള്ള കുട്ടികളെയും അമ്മമാരെയും പ്രത്യേക ക്ഷണിതാക്കളായി സൻെറർ ഫോർ എംപവർമൻെറ് ആൻഡ് എൻറീച്മൻെ റ് 'പൂവേ പൊലി-2019' ഓണാഘോഷം നടത്തും. 31ന് 11.30ന് തൃക്കാക്കര ഭാരതമാതാ ഓഡിറ്റോറിയത്തിലാണ് പരിപാടി. 'കേരളം-ഓണം' ആശയത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾ അവതരിപ്പിക്കുന്ന ഡാൻസ് ഡ്രാമ, പൂക്കളം ഇടൽ, ചെണ്ടമേളം, മഹാബലി, മലയാളി മങ്ക, തിരുവാതിരക്കളി, ഓണപ്പാട്ട് എന്നിവയിൽ മത്സരവും നടക്കും. സൂര്യകാന്തി വുഷു ക്ലബ് ചാമ്പ്യൻമാർ മട്ടാഞ്ചേരി: ജില്ല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ പള്ളുരുത്തി സൂര്യകാന്തി വുഷു ക്ലബ് ചാമ്പ്യൻമാരായി. രണ്ടാംസ്ഥാനം മുണ്ടംവേലി സാന്തോം പാരിഷ്ഹാൾ വുഷു ക്ലബും മൂന്നാംസ്ഥാനം എറണാകുളം ടൈഗർ സിറ്റി വുഷു ക്ലബും നേടി. സംസ്ഥാന അസോസിയേഷൻ പ്രസിഡൻറ് ബിനോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ അംഗം വി.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ ടി.കെ. അഷ്റഫ്, അസോസിയേഷൻ സെക്രട്ടറി എ.പി. ഉദയൻ, വെങ്കിടേശ്വര പൈ, കലേഷ്, ജോൺസൺ, ശിങ്കാരവേലൻ എന്നിവർ സംസാരിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഷൈനി മാത്യു സമ്മാനദാനം നിർവഹിച്ചു. മേയർക്ക് കത്ത് നൽകി മട്ടാഞ്ചേരി: നഗരസഭ ലൈഫ് മിഷൻ പദ്ധതി പ്രകാരം അംഗീകരിച്ച സർക്കാറിൻെറ പട്ടികയിൽ പേര് വന്നവരുടെ വെരിഫിക്കേഷൻ കാലാവധി അടുത്തമാസം അവസാനം വരെ നീട്ടണമെന്നാവശ്യപ്പെട്ട് മേയർക്ക് കത്ത് നൽകി. വെൽഫെയർ പാർട്ടി അഞ്ചാം ഡിവിഷൻ പ്രസിഡൻറ് ഇ.എ. അലിയാണ് കത്ത് സമർപ്പിച്ചത്. സാധാരണക്കാരായ ഭവനരഹിതർ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശങ്ങളിലെ ഗുണഭോക്താക്കളിൽ പലരും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story