Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2019 11:33 PM GMT Updated On
date_range 23 Aug 2019 11:33 PM GMTമൊബൈൽ ഫോൺ മോഷണം: പ്രതി പിടിയിൽ
text_fieldsbookmark_border
പള്ളിക്കര: പാർക്ക് ചെയ്ത വാഹനങ്ങളിൽനിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കുന്നയാൾ പിടിയിൽ. കൂത്താട്ടുകുളം തിരുമാറാടി മണ്ണത്തൂർ സ്വദേശി രാജേഷാണ് (41) പിടിയിലായത്. അമ്പലമേട് ബി.പി.സി.എൽ കമ്പനിയുടെ പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തുവരുന്ന വാഹനങ്ങളിൽ മോഷണം നടത്തുന്നതിനിടെ മൊബൈലുമായി അമ്പലമേട് എസ്.എച്ച്.ഒ ശബാബ് കാസിമിൻെറ നേതൃത്വത്തിലാണ് പിടികൂടിയത്. മോഷ്ടിക്കുന്ന മൊബൈലുകൾ കൂത്താട്ടുകുളം, തൊടുപുഴ, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ കടകളിലാണ് വിൽപന നടത്തിവരുന്നത്. മൂന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചതിന് ഇയാൾക്കെതിരെ കേസുണ്ട്. അമ്പലമുകൾ ബി.പി.സി.എല്ലിലെ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ ഹെൽപറായിരുന്നു. എസ്.ഐ ബേബി, എ.എസ്.ഐ ഏലിയാസ്, എസ്.സി.പി.ഒ ടി.പി. റെജി, സി.പി.ഒ മുരളി, രതീഷ്, സുമേഷ്, സന്തോഷ് എന്നിവരും അേന്വഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story