Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2019 5:06 AM IST Updated On
date_range 21 Aug 2019 5:06 AM ISTബി.പി.സി.എൽ 43,000 മരങ്ങൾ വെച്ചുപിടിപ്പിക്കും
text_fieldsbookmark_border
പള്ളിക്കര: പോളിയോൾ പ്ലാൻറ് സ്ഥാപിക്കുന്നതിന് മുന്നോടിയായി 43,000 മരങ്ങൾ െവച്ചുപിടിപ്പിക്കുമെന്ന് ബി.പി.സി.എൽ കൊച്ചി റിഫൈനറി അധികൃതർ അറിയിച്ചു. ഫാക്ടിൻെറ അമ്പലമുകളിലെ 170 ഏക്കർ സ്ഥലമാണ് റിഫൈനറി പോളിയോൾ പ്ലാൻറിനായി ഏറ്റെടുത്തിരിക്കുന്നത്. പദ്ധതിക്കായി കാട്ടിനുള്ളിലെ 4,300 മരങ്ങൾ മുറിക്കാൻ കഴിഞ്ഞദിവസം ജില്ല പഞ്ചായത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിലുള്ള ട്രീ കമ്മിറ്റി അനുമതി നൽകിയിരുന്നു. ഇതിന് പകരമായി 43,000 മരങ്ങൾ വെച്ചുപിടിപ്പിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് നിർദേശിച്ചത്. പരിസ്ഥിതി ആഘാത പഠനത്തിന് ശേഷമാണ് അംഗീകാരം ലഭിച്ചതെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story