Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതന്ത്രിയുടെ ചുമതല...

തന്ത്രിയുടെ ചുമതല തിരിച്ചുനൽകണമെന്ന്​ കണ്ഠരര് മോഹനരരുടെ ഹരജി

text_fields
bookmark_border
കൊച്ചി: ശബരിമല തന്ത്രിയുടെ ചുമതല തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് മുൻ തന്ത്രി കണ്ഠരര് മോഹനരരുടെ ഹരജി. ക്രിമി നൽ കേസിൽ അകപ്പെട്ടെന്ന കാരണത്താൽ 2007 ജൂൈല 25ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്ത്രിയുടെ ചുമതലയിൽനിന്ന് നീക്കിയ ദേവസ്വം ബോർഡിൻെറ ഉത്തരവ് റദ്ദാക്കണമെന്നും നിവേദനങ്ങൾ പരിഗണിച്ച് തീർപ്പാക്കാൻ ബോർഡിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. കോടിക്കണക്കിന് ഭക്തരുടെ വികാരവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് വാക്കാൽ വ്യക്തമാക്കിയ കോടതി തുടർന്ന് ഹരജി ഒരാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. ശോഭാ ജോൺ ഉൾപ്പെടെയുള്ള പ്രതികൾ തന്നെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി അപമാനിച്ചെന്നും പണവും സ്വർണവും അപഹരിച്ചെന്നുമാണ് കേസുള്ളതെന്നും കേസിൽ താൻ പരാതിക്കാരനാണെന്നുമാണ് ഹരജിയിൽ പറയുന്നത്. തന്ത്രിയുടെ ചുമതലയിൽനിന്ന് വിലക്കിയതിനെതിരെ ഹൈകോടതിയിൽ നേരേത്ത നൽകിയ ഹരജിയിൽ ദേവസ്വം ബോർഡ് തീരുമാനം എടുക്കാൻ നിർദേശിച്ചിരുന്നു. തുടർന്ന് ബോർഡിന് നൽകിയ നിവേദനങ്ങൾ പരിഗണിച്ചിട്ടില്ല. ശബരിമല തന്ത്രിയുടെ ചുമതലയിൽനിന്ന് തന്നെ നീക്കിയെങ്കിലും ബോർഡിന് കീഴിലുള്ള തിരുനക്കര മഹാദേവ ക്ഷേത്രം, അച്ചൻകോവിൽ ക്ഷേത്രം, ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രം, മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം എന്നിവിടങ്ങളിൽ തന്ത്രിയുടെ ചുമതല വഹിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് പുനർനിയമനം ആവശ്യപ്പെട്ട് ഹരജി നൽകിയത്. ദേവസ്വം ബോർഡിൻെറ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ഇടക്കാല ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story