Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനൗഷാദി​െൻറ...

നൗഷാദി​െൻറ മണൽച്ചിത്രങ്ങൾ വിൽപനക്ക്​; പകരം കളിപ്പാട്ടം നൽകണം

text_fields
bookmark_border
നൗഷാദിൻെറ മണൽച്ചിത്രങ്ങൾ വിൽപനക്ക്; പകരം കളിപ്പാട്ടം നൽകണം ആലപ്പുഴ: പ്രളയഭീതി വിട്ടുമാറാത്ത കുഞ്ഞുമനസ്സുകളെ വേർെപടുത്താൻ കളിപ്പാട്ടം ശേഖരണം നടത്തുകയാണ് പി.എം. നൗഷാദ്. ആലപ്പുഴ ജോസ് ആലുക്കാസ് ഗ്രൗണ്ടിലെത്തുന്നവർക്ക് നൗഷാദിൻെറ മണച്ചിത്രങ്ങൾ വാങ്ങാൻ പണം കൊടുക്കണ്ട, പകരം കളിപ്പാട്ടങ്ങൾ നൽകിയാൽ മതി. ദുരിതമേഖലകളിലെ കുഞ്ഞുങ്ങൾക്ക് നൽകാനാണ് നൗഷാദ് കളിപ്പാട്ടം ശേഖരിക്കുന്നത്. നൗഷാദ് വിവിധതരം മണലുകൊണ്ട് വരച്ച കുട്ടികളുടെ ചിത്രങ്ങളാണ് പ്രദർശനത്തിലധികവും. കുഞ്ഞുങ്ങൾക്കുണ്ടാവുന്ന ദുരനുഭവങ്ങൾ ജീവിതത്തിലുടനീളം അവരെ വേട്ടയാടുമെന്നും ഇതിൽനിന്ന് ശ്രദ്ധ തിരിക്കാനും കളിയിലേർപ്പെടാനുമാണ് കളിപ്പാട്ടം ശേഖരിച്ച് കയറ്റിയയക്കാൻ തീരുമാനിച്ചതെന്നും നൗഷാദ് പറയുന്നു. കഴിഞ്ഞ പ്രളയസമയത്ത് ചെങ്ങന്നൂരിൽ സ്റ്റേഡിയം ഗ്രണ്ടിൽ നടന്ന സരസ്മേളയിൽ നാലുലക്ഷം രൂപയുടെ കരകൗശല വസ്തുക്കൾ നഷ്ടപ്പെട്ടിട്ടും സർക്കാറിൽനിന്ന് നഷ്ടപരിഹാരം ലഭിക്കാത്തതിൽ നൗഷാദിന് പരിഭവമുണ്ട്. അവലൂക്കുന്ന് ചങ്കശ്ശേരിയിലെ ബന്ധുവീട്ടിലാണ് നൗഷാദും ഭാര്യയും മകനും താമസിക്കുന്നത്. ആക്ഷൻ കൗൺസിൽ ഒാഫ് കേരളയും ആലപ്പുഴ ആർട്ടിസ്റ്റ് അസോസിയേഷനും ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ആർട്ട് ഡയറക്ടർ അനിൽ സാരഥി, കാർട്ടൂണിസ്റ്റ് സിമി മുഹമ്മ എന്നിവരുടെ പെയിൻറിങ്ങുകളും പ്രദർശിപ്പിച്ചു. ജോസ് ആലുക്കാസ് കേരള റീജനൽ മാനേജർ കെ.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ പ്രശാന്ത് ഭീം അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story