Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightuniversity

university

text_fields
bookmark_border
പുനഃപരീക്ഷ തിരുവനന്തപുരം: 2019 ആഗസ്റ്റ് എട്ടിന് നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി (ബോട്ടണി) BO 223 -Cell and Molecular Biology and Genetics (2013 സ്കീം- 2015 അഡ്മിഷൻ മുതൽ) പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 2019 ആഗസ്റ്റ് 22ന് രാവിലെ 9.30 മുതൽ 12.30 വരെ അതത് കോളജുകളിൽ നടത്തും. പ്രാക്ടിക്കൽ നാലാം സെമസ്റ്റർ എം.സി.എ (2015 സ്കീം - റെഗുലർ ആൻഡ് സപ്ലിമൻെററി) പ്രാക്ടിക്കൽ പരീക്ഷ 2019 ആഗസ്റ്റ് 20, 21, 22 തീയതികളിൽ നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ. വൈവ വോസി 2019 ജൂലൈയിൽ നടത്തിയ ആറാം സെമസ്റ്റർ യൂനിറ്ററി (ത്രിവത്സരം) എൽഎൽ.ബി പരീക്ഷയുടെ ഭാഗമായുള്ള വൈവ വോസി പരീക്ഷകൾ സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ്, ചെറുവാരക്കോണത്ത് സെപ്റ്റംബർ മൂന്നിനും ഗവ.ലോ കോളജിൽ സെപ്റ്റംബർ നാല് മുതൽ ആറുവരെയും കേരള േലാ അക്കാദമിയിൽ സെപ്റ്റംബർ 16 മുതൽ 20 വരെയും നടത്തും. പരീക്ഷഫീസ് 2019 സെപ്റ്റംബർ 23 മുതൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി പരീക്ഷകൾക്ക് റെഗുലർ, സപ്ലിമൻെററി വിദ്യാർഥികൾക്ക് ഓൺലൈനായും മേഴ്സിചാൻസ് (2011-12 അഡ്മിഷൻ) വിദ്യാർഥികൾക്ക് ഒാഫ്ലൈനായും ആഗസ്റ്റ് 21 മുതൽ അപേക്ഷിക്കാം. പിഴ കൂടാതെ ആഗസ്റ്റ് 30 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ മൂന്നുവരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ അഞ്ചുവരെയും അേപക്ഷിക്കാം. ഓൺലൈൻ രജിസ്േട്രഷൻ 2019 സെപ്റ്റംബർ 18 മുതൽ ആരംഭിക്കുന്ന മൂന്നും നാലും സെമസ്റ്റർ ബി.എസ്സി മാത്തമാറ്റിക്സ് (വിദൂരവിദ്യാഭ്യാസം - 2017 അഡ്മിഷൻ) പരീക്ഷകളുടെ ഓൺലൈൻ രജിസ്േട്രഷൻ ആഗസ്റ്റ് 21 മുതൽ ആരംഭിക്കും. 2019 സെപ്റ്റംബറിൽ ആരംഭിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ഇൻറേഗ്രറ്റഡ് എം.ബി.എ/ബി.എം- എം.എ.എം (2015 സ്കീം) പരീക്ഷയുടെ ഓൺലൈൻ രജിസ്േട്രഷൻ ആരംഭിച്ചു. ടൈംടേബിൾ 2019 ആഗസ്റ്റിൽ നടക്കുന്ന നാലാം സെമസ്റ്റർ എം.എ/എം.എസ്സി/എം.കോം/എം.എസ്.ഡബ്ല്യു/എം.എം.സി.ജെ (റെഗുലർ/സപ്ലിമൻെററി/മേഴ്സിചാൻസ്) പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷകേന്ദ്രങ്ങൾ 2019 ആഗസ്റ്റ് 21 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ ബി.കോം ആന്വൽ സ്കീം (ൈപ്രവറ്റ്, എസ്.ഡി.ഇ) പരീക്ഷകൾക്ക് സൻെറ് ജോൺസ് കോളജ് അഞ്ചൽ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള രജിസ്റ്റർ നമ്പർ 3031840001 മുതൽ 3031840280 വരെയുള്ള ഒന്നാംവർഷ വിദ്യാർഥികൾ മന്നം എൻ.എസ്.എസ് കോളജ്, ഇടമുകൾ, അഞ്ചലിലും ഗവ. ആർട്സ് കോളജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ച രജിസ്റ്റർ നമ്പർ 3031803001 മുതൽ 3031803301 വരെയുള്ള ഒന്നാംവർഷ വിദ്യാർഥികൾ ഇമ്മാനുവൽ കോളജ് വാഴിച്ചലിലും 3031803302 മുതൽ 3031803401 വരെയുള്ള വിദ്യാർഥികൾ എം.ജി കോളജ് പരുത്തിപ്പാറ, തിരുവനന്തപുരത്തും ഗവൺമൻെറ് ആർട്സ് കോളജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ച മുഴുവൻ രണ്ടാംവർഷ വിദ്യാർഥികളും വി.ടി.എം.എൻ.എസ്.എസ് കോളജ് ധനുവച്ചപുരത്തും ആലപ്പുഴ എസ്.ഡി കോളജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ചവരിൽ രജിസ്റ്റർ നമ്പർ 1446002 മുതൽ 3031646288 വരെയുള്ള മുഴുവൻ ഓൺലൈൻ സപ്ലിമൻെററി വിദ്യാർഥികൾ പാർട്ട് ഒന്ന് ഇംഗ്ലീഷ് പരീക്ഷ മാത്രം എം.എസ്.എം കോളജ് കായംകുളത്ത് പരീക്ഷ എഴുതേണ്ടതും ബാക്കിയുള്ള വിദ്യാർഥികൾ എസ്.ഡി കോളജിൽതന്നെ പരീക്ഷ എഴുതേണ്ടതുമാണ്. മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം പരീക്ഷകേന്ദ്രമായി അപേക്ഷിച്ച മുഴുവൻ വിദ്യാർഥികളും എം.ജി കോളജ്, തിരുവനന്തപുരത്തും ഗവ. കോളജ്, ആറ്റിങ്ങൽ പരീക്ഷകേന്ദ്രമായി അപേക്ഷിച്ച വിദ്യാർഥികളിൽ രജിസ്റ്റർ നമ്പർ 3031823120 മുതൽ 3031823219 വരെയുള്ള വിദ്യാർഥികൾ എൻ.എസ്.എസ് കോളജ് നിലമേലും പരീക്ഷ എഴുതേണ്ടതാണ്. ചേർത്തല എസ്.എൻ കോളജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള ഒന്നാംവർഷ വിദ്യാർഥികളിൽ പാർട്ട് മൂന്ന് ഏപ്രിൽ 2019 ലെ പരീക്ഷ ചെങ്ങന്നൂർ ക്രിസ്റ്റ്യൻ കോളജിൽ എഴുതിയ രജിസ്റ്റർ നമ്പർ 3031848001 മുതൽ 3031848320 വരെയുള്ളവരും കൂടാതെ 3031848321 മുതൽ 3031848330 വരെയുള്ളവരും പാർട്ട് ഒന്ന് ഇംഗ്ലീഷ് േപ്രാസ് (21.08.2019) എൻ.എസ്.എസ് കോളജ് ചേർത്തലയിലും പരീക്ഷ എഴുതേണ്ടതാണ്. ഈ വിദ്യാർഥികൾ പാർട്ട് രണ്ട് മോഡേൺ ലാംഗ്വേജ് എസ്.എൻ കോളജ് ചേർത്തലയിൽതന്നെ എഴുതേണ്ടതാണ്. സൻെറ് സ്റ്റീഫൻസ് പത്തനാപുരം പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള എല്ലാ വിദ്യാർഥികളും ആയൂർ മാർത്തോമാ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലും ഗവ. കോളജ് നെടുമങ്ങാട് പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള ഒന്നാംവർഷ വിദ്യാർഥികളിൽ 3031821001 മുതൽ 3031821041 വരെയുള്ളവരും കൂടാതെ മുഴുവൻ രണ്ടാംവർഷ റെഗുലർ വിദ്യാർഥികളും മണക്കാട് നാഷനൽ കോളജിലും സംസ്കൃത കോളജ്, തിരുവനന്തപുരം പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളിൽ 3031802001 മുതൽ 3031802200 വരെയുള്ള ഒന്നാംവർഷ വിദ്യാർഥികളും മുഴുവൻ രണ്ടാംവർഷ വിദ്യാർഥികളും കൂടാതെ മുഴുവൻ ഒാഫ്ലൈൻ സപ്ലിമൻെററി വിദ്യാർഥികളും കോളജ് ഓഫ് അപ്ലൈഡ് സയൻസ്, അടൂരിലും ഗവ. സംസ്കൃത കോളജ് ഒാഫ്ലൈനായി അപേക്ഷിച്ച വിദ്യാർഥികൾ കോളജ് ഓഫ് അപ്ലൈഡ് സയൻസ് അടൂരിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്. ഗവ. സംസ്കൃത കോളജ്, തിരുവനന്തപുരം പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിട്ടുളള വിദ്യാർഥികളിൽ രജിസ്റ്റർ നമ്പർ 3031802201 മുതൽ 3031802300 വരെയുള്ള ഒന്നാംവർഷ വിദ്യാർഥികൾ നാഷനൽ കോളജ് മണക്കാടും പരീക്ഷ എഴുതേണ്ടതാണ്. യൂനിവേഴ്സിറ്റി കോളജ് പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളിൽ 2018 അഡ്മിഷനിലുള്ള ഒന്നാംവർഷത്തിലെ എല്ലാ ആൺകുട്ടികളും രജിസ്റ്റർ നമ്പർ 3031801001 മുതൽ 3031801248 വരെ ക്രിസ്റ്റ്യൻ കോളജ്, കാട്ടാക്കടയിലും എല്ലാ പെൺകുട്ടികളും രജിസ്റ്റർ നമ്പർ 3031801249 മുതൽ 3031801400 വരെ ഗവ.വിമൻസ് കോളജ്, വഴുതക്കാടും പരീക്ഷ എഴുതേണ്ടതാണ്. 2017 അഡ്മിഷനിലുളള രണ്ടാംവർഷ വിദ്യാർഥികളെല്ലാവരും രജിസ്റ്റർ നമ്പർ 3031701001 മുതൽ 3031701214 വരെ കെ.എൻ.എം ഗവ. കോളജ് കാഞ്ഞിരംകുളത്തും പരീക്ഷ എഴുതേണ്ടതാണ്. സപ്ലിമൻെററി പരീക്ഷ എഴുതുന്ന ഓൺലൈൻ വിദ്യാർഥികൾ എ.ജെ കോളജ് തോന്നയ്ക്കലും ഒാഫ്ലൈൻ സപ്ലിമൻെററി വിദ്യാർഥികൾ കെ.യു.സി.ടി.ഇ - ഗവ. മെഡിക്കൽ കോളജ് എച്ച്.എസ്.എസ് കുമാരപുരത്തും എസ്.എൻ കോളജ് ഫോർ വിമൻ, കൊല്ലം പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള എല്ലാ വിദ്യാർഥിനികളും എസ്.എൻ കോളജ്, കൊല്ലത്തും എസ്.എൻ കോളജ്, പുനലൂർ പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളിൽ 2017 അഡ്മിഷൻ രണ്ടാംവർഷ വിദ്യാർഥികളും മോഡേൺ ലാംഗ്വേജ് പരീക്ഷ എഴുതാനുള്ള എല്ലാ വിദ്യാർഥികളും ഡി.ബി കോളജ് ശാസ്താംകോട്ടയിലും സപ്ലിമൻെററി പാർട്ട് ഒന്ന് ഇംഗ്ലീഷ് എഴുതുന്ന ഓൺലൈനും ഒാഫ്ലൈനും വിദ്യാർഥികൾ എസ്.എൻ കോളജ് പുനലൂരിലും ഫാത്തിമമാതാ നാഷനൽ കോളജ്, കൊല്ലം പരീക്ഷകേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള മുഴുവൻ വിദ്യാർഥികളും ടി.കെ.എം കോളജ്, കൊല്ലത്തും പരീക്ഷ എഴുതേണ്ടതാണ്. പരീക്ഷഫലം 2019 മേയിൽ നടത്തിയ ബി.എ (ആന്വൽ സ്കീം) രണ്ടാം വർഷ ബിരുദ റെഗുലർ, സപ്ലിമൻെററി സബ്സിഡിയറി വിഷയമായ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൻെറ ഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈൻ വിദ്യാർഥികൾക്ക് ഓൺലൈനായും ഒാഫ്ലൈൻ വിദ്യാർഥികൾക്ക് ഫീസടച്ച് നിർദിഷ്ട അപേക്ഷഫോറത്തിലും ആഗസ്റ്റ് 30 വരെ അപേക്ഷിക്കാം. ഓൺലൈൻ വിദ്യാർഥികളുടെ കരട് മാർക്ക്ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. തോറ്റ വിദ്യാർഥികൾക്ക് (ഒാഫ്ലൈൻ/ഓൺലൈൻ) പിഴ കൂടാതെ ആഗസ്റ്റ് 27 വരെ അപേക്ഷിക്കാം. 2019 മേയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എൽഎൽ.എം പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് ആഗസ്റ്റ് 27 നകം സർവകലാശാല ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. 2019 മാർച്ചിൽ നടത്തിയ ബി.എസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (2010, 2011 അഡ്മിഷൻ - മേഴ്സിചാൻസ്, 2012 അഡ്മിഷൻ-സപ്ലിമൻെററി) പരീക്ഷഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 27 വരെ അപേക്ഷിക്കാം. 2019 ജനുവരിയിൽ നടത്തിയ ആറാം സെമസ്റ്റർ ബി.കോം േകാമേഴ്സ് ആൻഡ് ടാക്സ് െപ്രാസീജിയർ ആൻഡ് പ്രാക്ടിസ് (2013 അഡ്മിഷനുമുമ്പുള്ളത്: 2010/2011 അഡ്മിഷൻ മേഴ്സിചാൻസ്, 2012 അഡ്മിഷൻ സപ്ലിമൻെററി) പരീക്ഷഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. പുതുക്കിയ ഇൻറർവ്യൂ തീയതി 2019 ആഗസ്റ്റ് 20, 21 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന കോൺട്രാക്ട് ലൈബ്രറി അസിസ്റ്റൻറ് തസ്തികയിലേക്കുള്ള ഇൻറർവ്യൂ 2019 സെപ്റ്റംബർ 23, 24 തീയതികളിലേക്ക് മാറ്റിവെച്ചു. ആഗസ്റ്റ് 20ന് ഹാജരാവാൻ നിർദേശിക്കപ്പെട്ടവർ സെപ്റ്റംബർ 23നും ആഗസ്റ്റ് 21ന് ഹാജരാവാൻ നിർദേശിക്കപ്പെട്ടവർ സെപ്റ്റംബർ 24നും രാവിലെ 8.30ന് സർവകലാശാലയിൽ റിപ്പോർട്ട് ചെയ്യണം. ഒന്നാംവർഷ ബിരുദപ്രവേശനം - 2019 ജനറൽ/മറ്റ് വിഭാഗങ്ങൾക്ക് സ്പോട്ട് അലോട്ട്മൻെറ് മേഖല തലത്തിൽ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/സ്വാശ്രയ/യു.ഐ.ടി./ ഐ.എച്ച്.ആർ.ഡി കോളജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് മേഖലതലത്തിൽ സ്പോട്ട് അലോട്ട്മൻെറ് നടത്തും. അടൂർ മേഖലയിലുളള കോളജുകളുടെ സ്പോട്ട് അലോട്ട്മൻെറ് ആഗസ്റ്റ് 19ന് അടൂർ സൻെറ് സിറിൾസ് കോളജിൽ നടത്തും. സ്പോട്ട് അലോട്ട്മൻെറിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളും ഓൺലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിൻറൗട്ട് നിർബന്ധമായും കൊണ്ടുവരണം. വിശദവിവരം സർവകലാശാല വെബ്സൈറ്റിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story