Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2019 9:48 AM IST Updated On
date_range 9 Aug 2019 9:48 AM ISTവ്യത്യസ്തതയുടെ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യം -സുനിൽ പി. ഇളയിടം
text_fieldsbookmark_border
ആലപ്പുഴ: വ്യത്യസ്തരാകാനും അതിൻെറ പേരിൽ വേട്ടയാടപ്പെടാതിരിക്കാനുമുള്ള സ്വാതന്ത്ര്യമാണ് ജനാധിപത്യമെന്ന് ഡോ. സുനിൽ പി. ഇളയിടം. നെഹ്റുട്രോഫിക്ക് മുന്നോടിയായി സ്മരണിക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാഹിത്യ സെമിനാർ 'കല, സാഹിത്യം, ആവിഷ്‌കാരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷഹിതമായല്ല അംബേദ്കർ ജനാധിപത്യത്തെ നിർവചിച്ചത്. അപരനോടുള്ള കരുതലാണ് ഉന്നതമായ ജനാധിപത്യബോധം. ഭരണഘടനയിലെ വകുപ്പ് 370 റദ്ദാക്കലല്ല അതെന്ന് സുനിൽ പി. ഇടയിടം പറഞ്ഞു. സൻെറ് ജോസഫ് കോളജ് ഓഡിറ്റോറിയത്തിൽ കലക്ടർ ഡോ. അദീല അബ്ദുല്ല അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ഫ്രാൻസിസ് നൊറോണ മുഖ്യപ്രഭാഷണം നടത്തി. സൻെറ് ജോസഫ് കോളജ് പ്രിൻസിപ്പൽ ഷീനാ ജോർജ്, സ്മരണിക ചീഫ് എഡിറ്റർ എം.ആർ. പ്രേം, ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. മാത്യു, എ.എൻ.പുരം ശിവകുമാർ, സ്മരണിക കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി. മരം വീണ് വീട് തകർന്നു; വൃദ്ധ തലനാരിഴക്ക് രക്ഷപ്പെട്ടു ചെങ്ങന്നൂർ: ശക്തമായ കാറ്റിലും മഴയിലും മഹാഗണി മരം വീണ് വീടിൻെറ മേൽക്കൂര തകർന്നു. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന വൃദ്ധ തലനാരിഴക്ക് രക്ഷപ്പെട്ടു. തിരുവൻവണ്ടൂർ പഞ്ചായത്ത് 12ാം വാർഡ് കണത്താഴെ വീട്ടിൽ സരോജിനി ദാമോദരൻെറ വീടിന് മുകളിലാണ് വ്യാഴാഴ്ച രാവിലെ അയൽവാസിയുടെ പുരയിടത്തിൽനിന്ന മഹാഗണി മരം വീണത്. മരം വീടിൻെറ മതിലിൽ തങ്ങി നിന്നതിനാൽ വീടിൻെറ ചുവരുകൾക്ക് നാശം സംഭവിച്ചില്ല. മേൽക്കൂരയുടെ ഓടും പട്ടികയും പൂർണമായും തകർന്നു. പ്രളയത്തിൽ 30 ശതമാനം തകർച്ചയുണ്ടായിരുന്ന വീട് സർക്കാർ നൽകിയ ധനസഹായം ഉപയോഗിച്ച് പുനരുദ്ധരിക്കുന്ന വേളയിലാണ് മരം വീടിനുമുകളിൽ പതിച്ചത്. വീടുകളുടെയും മസ്ജിദിൻെറയും മുകളിൽ മരം വീണു ഹരിപ്പാട്: കഴിഞ്ഞദിവസം രാത്രിയിലുണ്ടായ കനത്ത മഴയിൽ കാർത്തികപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കയറി. കാറ്റിൽ രണ്ട് വീടുകളുടെയും മസ്ജിദിൻെറയും മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. ചെറുതന പാണ്ടി നാൽപതിൽ ചിറയിൽ ഗൗരി, കുമാരപുരം എരിക്കാവ് കൊട്ടക്കാട്ട് തെക്കതിൽ ബാലകൃഷ്ണക്കുറുപ്പ് എന്നിവരുടെ വീടുകൾക്കും കുമാരപുരം താമല്ലാക്കൽ ബദർ ജുമാമസ്ജിദിനുമാണ് മരം വീണ് നാശനഷ്ടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story