Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2019 5:02 AM IST Updated On
date_range 7 Aug 2019 5:02 AM ISTപ്രചാരണം അടിസ്ഥാന രഹിതം-ചേംബർ ഓഫ് കൊമേഴ്സ്
text_fieldsbookmark_border
കൊച്ചി: കേരള ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഉടമസ്ഥതയിലുള്ള കേരള ട്രേഡ് സൻെറർ (കെ.ടി.സി) സമുച്ചയം വിൽക്കാൻ ശ്രമിക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്ന് കെ.സി.സി.ഐ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിർമാണവുമായി ബന്ധപ്പെട്ട അഴിമതി കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട മുൻ ചെയർമാനും മറ്റുമാണ് വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട പ്രശ്നം മൂന്നു മാസത്തിനുള്ളിൽ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ ഡോ.ബിജു രമേശ് പറഞ്ഞു. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള കോടതി വിധിയെ മറികടക്കാൻ സർക്കാർ കേസിൽ കക്ഷി ചേരണം. ഫിനാൻസ് ഡയറക്ടർ നിമി ചാക്കോള, രാജ സേതുനാഥ്, മുഹമ്മദ് റസീം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story