Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരോഗിയുടെ വയറ്റില്‍ 111...

രോഗിയുടെ വയറ്റില്‍ 111 ഇരുമ്പാണികൾ

text_fields
bookmark_border
മുളങ്കുന്നത്തുകാവ്: കടുത്ത വയറുവേദനയുമായി എത്തിയ രോഗിയുടെ വയറ്റില്‍നിന്ന് 111 ഇരുമ്പാണികള്‍ ശസ്ത്രക്രിയയി ലൂടെ പുറത്തെടുത്തു. ചാവക്കാട് മേത്തല സ്വദേശിയായ 49കാരൻെറ വയറ്റില്‍ നിന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി സർജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ആണികള്‍ പുറത്തെടുത്തത്. മാനസിക വിഭ്രാന്തി കാട്ടുന്ന ഇയാള്‍ 10 വര്‍ഷമായി ഇരുമ്പാണി കഴിക്കാറുെണ്ടന്ന് പറയുന്നു. മാസങ്ങളായി വേദന അനുഭവപ്പെടുന്ന ഇയാൾക്ക് വേദന സംഹാരി കൊടുത്ത് തൽക്കാല ശമനം വരുത്തുകയാണ് പതിവ്. തുടര്‍ച്ചയായ വേദനയെ തുടര്‍ന്ന് നടത്തിയ സ്കാനിങ്ങിലാണ് എന്തോ സാധനം വയറ്റില്‍ കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി സർജറി വിഭാഗത്തിലെ ഡോ. ശ്രീകുമാറിൻെറ നേതൃത്വത്തില്‍ ഡോ. പി.വി. സന്തോഷ് , ഡോ. സേതു, ഡോ. ആനന്ദന്‍, ഡോ. സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ഇയാള്‍ അപകട നില തരണം ചെയ്തതായി അധികൃതര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story