Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതോക്ക് ഉൾ​െപ്പടെ...

തോക്ക് ഉൾ​െപ്പടെ ആയുധങ്ങളിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും -മന്ത്രി

text_fields
bookmark_border
പറവൂർ: ലഹരിക്കടത്ത് മാഫിയക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. തോക്ക് ഉൾെപ്പടെ ആയുധങ്ങ ളിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകും. ഇതിനായി എക്സൈസ് കമീഷണറുടെ നേതൃത്വത്തിൽ സ്ക്വാ‍ഡുകൾ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ജൂലൈ 30ന് വണ്ടൂർ വാണിയമ്പലത്ത് ലഹരികടത്ത് കേസിലെ പ്രതി ജോർജുകുട്ടിയെ പിടികൂടുന്നതിനിടെ വെടിയേറ്റ എക്സൈസ് ഉദ്യോഗസ്ഥൻ എസ്. മനോജ്കുമാറിൻെറ പറവൂരിലെ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാലിൽ മാരകമായി പരിക്കേറ്റ മനോജ്കുമാര്‍ ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലാണ്. മനോജിൻെറ ചികിത്സാച്ചെലവ് എക്സൈസ് വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി അറിയച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ, എൻ.എസ്. അനിൽകുമാർ, എം.പി. ഏഞ്ചൽസ്, ടി.എസ്. ബേബി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി. (പടം മെയിൽ) വ്യാജ പിരിവിനെ കരുതിയിരിക്കണം പറവൂർ: വാണിയക്കാട് മഹല്ല് കമ്മിറ്റിയുടെ വ്യാജ ലെറ്റർ ഹെഡും സീലും നിർമിച്ച് പിരിവ് നടക്കുന്നതിൽ വഞ്ചിതരാകരുതെന്ന് മഹല്ല് പ്രസിഡൻറ് പി.എ. ബഷീർ, സെക്രട്ടറി കെ.എ. അബ്ദുസ്സലീം എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. മഹല്ലിൽനിന്ന് ആർക്കും പണപ്പിരിവിന് സർട്ടിഫിക്കറ്റ് നൽകുന്നില്ല. ഇത്തരത്തിൽ ആരെങ്കിലും സമീപിച്ചാൽ മഹല്ല് ഭാരവാഹികളുമായി ബന്ധപ്പെടണമെന്നും അറിയിച്ചു. ഫോൺ: 8893371612
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story