Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിമാനത്താവളത്തിലെ...

വിമാനത്താവളത്തിലെ സ്ത്രീ കരാർത്തൊഴിലാളികൾ സമരത്തിന്

text_fields
bookmark_border
അങ്കമാലി: കൊച്ചി വിമാനത്താവളത്തിൽ വിവിധ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന സ്ത്രീത്തൊഴിലാളികൾ സമരത്തിന്. സ്ത്രീത്തൊഴിലാളികൾക്ക് അർഹമായ മിനിമം വേതനം ഉറപ്പ് വരുത്തുക, ഭക്ഷണം കഴിക്കാനുള്ള സൗകര്യം, പ്രത്യേക വിശ്രമമുറി, പ്രസവാനുകൂല്യം, ന്യായമായ ബോണസ്, ഗ്രാറ്റ്വിറ്റി എന്നിവ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് കേരള സിവിൽ ഏവിയേഷൻ വർക്കേഴ്‌സ് കോൺഗ്രസ് നേതാക്കളായ വി.പി. ജോർജ്, ജീമോൻ കയ്യാല, ഷിജു തച്ചപ്പിള്ളി, കുഞ്ഞുമോൻ, സുവർണ രവി, റെനി ഷാജു, ഷിബി എൽദോ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറിന് ഉച്ചക്കുശേഷം രണ്ടിന് നെടുമ്പാശ്ശേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന വനിതസംഗമത്തിൽ സമരപരിപാടികൾ സംബന്ധിച്ച് തിരുമാനമെടുക്കും. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ സംഗമം ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story