Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഞ്ചായത്ത്...

പഞ്ചായത്ത് കമ്മിറ്റിയിലെ ​കയ്യാങ്കളി; രണ്ട് അംഗങ്ങൾക്കെതിരെ കേ​െസടുത്തു

text_fields
bookmark_border
ആലുവ: റോഡ് നിർമാണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കയ്യാങ്കളി നടത്തിയ ചൂർണിക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. ദേഹോപദ്രവം ഏൽപിച്ചതിനാണ് രണ്ടുപേർക്കെതിരെ കേസെടുത്തത്. 17ാം വാർഡ് അംഗം പി.കെ. യൂസുഫിൻെറ പരാതിയിൽ 16ാം വാർഡ് അംഗം കെ.എ. ഹാരിസിനെതിരെയും തിരിച്ചുമാണ് കേസെടുത്തതെന്ന് സി.ഐ രമേശ് കുമാർ പറഞ്ഞു. വ്യാഴാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ 17ാം വാർഡിലെ മനക്കത്താഴം റോഡ് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നായിരുന്നു സംഘർഷം. സി.പി.എം പ്രതിഷേധം ആലുവ: സി.പി.എം ചൂർണിക്കര ലോക്കൽ കമ്മിറ്റി അംഗവും ചൂർണിക്കര പഞ്ചായത്ത് 16ാം വാർഡ് അംഗവുമായ കെ.എ. ഹാരിസിനെ മർദിച്ചതിൽ പ്രതിഷേധിച്ച് ലോക്കൽ കമ്മിറ്റി പ്രകടനം നടത്തി. കമ്പനിപ്പടിയിൽ നടന്ന പ്രതിഷേധയോഗം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന അലി, എ.സി അംഗം പി.എം. ബാലകൃഷ്ണൻ, ലോക്കൽ സെക്രട്ടറി കെ.എ. അലിയാർ, എ.എസ്. രവിചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story