Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:02 AM IST Updated On
date_range 3 Aug 2019 5:02 AM ISTകേരള സർവകലാശാല
text_fieldsbookmark_border
യു.ജി/ പി.ജി പ്രവേശനം 2019-20: പ്രത്യേക അലോട്ട്മൻെറ് പ്രസിദ്ധീകരിച്ചു തിരുവനന്തപുരം: സർവകലാശാല 2019-2020 അധ്യയനവർഷത്തെ യു.ജി/ പി.ജി പ്രവേശനത്തിനുള്ള പ്രത്യേക അലോട്ട്മൻെറ് (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷകർ തങ്ങളുടെ അലോട്ട്മൻെറ് പരിശോധിക്കണം. അലോട്ട്മൻെറ് ലഭിച്ചവർ പ്രവേശനഫീസ് ഓൺലൈനായി ഒടുക്കണം. മുൻ അലോട്ട്മൻെറുകളിൽ പ്രവേശനം ലഭിച്ച് അഡ്മിഷൻ ഫീസ് ഒടുക്കിയവർ വീണ്ടും ഫീസ് അടക്കേണ്ടതില്ല. അഡ്മിഷൻ ഫീസ് ഒടുക്കിയ അപേക്ഷകർ അലോട്ട്മൻെറ് മെമ്മോ ഡൗൺലോഡ് ചെയ്യണം. അലോട്ട്മൻെറ് ലഭിച്ച കോളജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ എടുക്കേണ്ട തീയതി എന്നിവ അലോട്ട്മൻെറ് മെമ്മോയിൽ ഉണ്ടാകും. 2019 ആഗസ്റ്റ് മൂന്ന്, അഞ്ച് തീയതികളിലാണ് കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ടത്. പുതുക്കിയ പരീക്ഷതീയതി തിരുവനന്തപുരം: ആഗസ്റ്റ് അഞ്ചിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി പേപ്പർ 'ഇൻറർപ്രട്ടേഷൻ ഓഫ് സ്റ്റാറ്റ്യൂട്ട്സ് ആൻഡ് പ്രിൻസിപ്പിൾസ് ഓഫ് ലജിസ്ലേഷൻ' പരീക്ഷ ആഗസ്റ്റ് 14 ലേക്കും ആഗസ്റ്റ് ഏഴിന് നടത്താനിരുന്ന 'ക്രിമിനൽ േപ്രാസീജ്വർ കോഡ്' പരീക്ഷ ആഗസ്റ്റ് 20 ലേക്കും മാറ്റി. പ്രാക്ടിക്കൽ മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്കീം) മേയ് 2019 (സപ്ലിമൻെററി) പ്രാക്ടിക്കൽ ഇലക്േട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ച് ആഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ തിരുവനന്തപുരം എസ്.സി.ടി കോളജ് ഓഫ് എൻജിനീയറിങ്ങിലും കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ച് ആഗസ്റ്റ് ആറിന് കാര്യവട്ടം യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിലും നടക്കും. വിശദവിവരം വെബ്സൈറ്റിൽ. അഞ്ചാം സെമസ്റ്റർ ബി.ടെക് (2013 സ്കീം) ഏപ്രിൽ 2019 (സപ്ലിമൻെററി) സിവിൽ എൻജിനീയറിങ് ബ്രാഞ്ച് പ്രാക്ടിക്കൽ ആഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്, കൊല്ലം ടി.കെ.എം കോളജ് ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിൽ നടക്കും. വിശദവിവരം വെബ്സൈറ്റിൽ. 2019 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്സി ബോട്ടണി ബയോടെക്നോളജി, ബയോടെക്നോളജി (മൾട്ടിമേജർ) പരീക്ഷകളുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 19 മുതൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ. ടൈംടേബിൾ ആഗസ്റ്റ് 20ന് ആരംഭിക്കുന്ന ബി.എസ്സി (ആന്വൽ സ്കീം) (ഏപ്രിൽ 2019 സെഷൻ) പാർട്ട് I, II III പാർട്ട് സബ്സിഡിയറി വിഷയങ്ങളായ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് അക്കൗണ്ടിങ് പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷഫലം വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം ഡിസംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ ഇംഗ്ലീഷ്, എം.എസ്സി മാത്തമാറ്റിക്സ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ. 2019 ഫെബ്രുവരിയിൽ നടന്ന മൂന്നാംസെമസ്റ്റർ എം.എ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, സംസ്കൃതം സ്പെഷൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ ജ്യോതിഷ), ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് ഇക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്േട്രഷൻ, മ്യൂസിക്, മ്യൂസിക് (കേരള നടനം), എം.എം.സി.ജെ, മൈേക്രാബയോളജി, എം.എസ്സി എൻവയൺമൻെറൽ സയൻസ്, 2019 മേയിൽ നടത്തിയ പി.ജി.ഡി.ഇ.സി (പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇഗ്ലീഷ് ഫോർ കമ്യൂണിക്കേഷൻ), 2019 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ബി.എ (2014, 2018 സ്കീമുകൾ -ഫുൾടൈം/ റെഗുലർ ഈവനിങ്/ യു.ഐ.എം/ ട്രാവൽ ആൻഡ് ടൂറിസം) എന്നീ പരീക്ഷഫലങ്ങൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2019 ഫെബ്രുവരിയിൽ നടത്തിയ രണ്ടാംവർഷ എം.എ മലയാളം (2016 അഡ്മിഷൻ ൈപ്രവറ്റ് രജിസ്േട്രഷൻ) പരീക്ഷഫലം വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് ഹാജരാക്കി മാർക്ക് ലിസ്റ്റുകൾ ഇ.ജി -RIX -S സെക്ഷനിൽനിന്ന് ആഗസ്റ്റ് 12 മുതൽ കൈപ്പറ്റാം. 2019 മാർച്ചിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.കോം േകാമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മൻെറ് ആൻഡ് കാറ്ററിങ് (2013 അഡ്മിഷനുമുമ്പ്: 2010, 2011 അഡ്മിഷൻ -മേഴ്സി ചാൻസ്, 2012 അഡ്മിഷൻ -സപ്ലിമൻെററി) പരീക്ഷഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് ആറുവരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷഫീസ് സെപ്റ്റംബർ 20ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇൻറേഗ്രറ്റഡ് (പഞ്ചവത്സരം) ബി.എ.എൽഎൽ.ബി/ ബി.കോം.എൽഎൽ.ബി/ ബി.ബി.എ.എൽഎൽ.ബി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 12 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 19 വരെയും രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സ്പോട്ട് അഡ്മിഷൻ യൂനിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഒന്നാം വർഷ ബി.ടെക് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള (ഇ.സി, സി.എസ്, ഐ.ടി ബ്രാഞ്ചുകൾ) സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ രാവിലെ 10 മുതൽ കോളജിൽ നടത്തും. വിശദവിവരങ്ങൾക്ക് ഫോൺ: 9037119776 കാര്യവട്ടത്തെ എം.ടെക് ഇലക്േട്രാണിക്സ് ആൻഡ് കമ്യൂണിക്കേഷൻ (ഒപ്റ്റോ ഇലക്േട്രാണിക്സ് ആൻഡ് ഒപ്റ്റിക്കൽ കമ്യൂണിക്കേഷൻ) (ഒപ്റ്റോ ഇലക്േട്രാണിക്സ് ഡിപ്പാർട്മൻെറ്), എം.ടെക് ടെക്നോളജി മാനേജ്മൻെറ് (ഫ്യൂച്ചർ സ്റ്റഡീസ് ഡിപ്പാർട്മൻെറ്), എം.ടെക് കമ്പ്യൂട്ടർ സയൻസ് (കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മൻെറ്) എന്നീ േപ്രാഗ്രാമുകളിൽ ജനറൽ, എസ്.ഇ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് അഞ്ചിന് രാവിലെ 10ന് അതത് പഠന വകുപ്പുകളിൽ ഹാജരാവണം. യു.ഐ.എം കളിലെ ഒഴിവുള്ള എം.ബി.എ സീറ്റുകളിലെ പ്രവേശനത്തിനായി കാര്യവട്ടത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മൻെറിൽ ആഗസ്റ്റ് എട്ടിന് സ്പോട്ട് അഡ്മിഷൻ നടത്തും. അപേക്ഷ ക്ഷണിച്ചു സർവകലാശാലക്ക് കീഴിലെ ഇൻറർ യൂനിവേഴ്സിറ്റി സൻെറർ ഫോർ ജിയോ സ്പെഷൽ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജിയിൽ പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്നോളജി കോഴ്സിന് 2019-20 ലേക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ജിയോളജി, ജിയോഗ്രഫി, എൻവയൺമൻെറ് സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് ഇവയിൽ ഏതിലെങ്കിലും പി.ജി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. ഫോൺ: 0471 2308214, വിശദവിവരങ്ങൾക്ക്: www.cgsti.ac.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story