Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅങ്കമാലിയിൽ നൂറുദിവസം...

അങ്കമാലിയിൽ നൂറുദിവസം 10 ലിറ്റർ പാൽ അളന്നാൽ 27,100 രൂപ

text_fields
bookmark_border
അങ്കമാലി: അങ്കമാലി നഗരസഭ പരിധിയിൽ ദിവസം പത്തുലിറ്റർ വെച്ച് ഒരുവർഷം നൂറുദിവസം പാൽ അളക്കുന്ന ക്ഷീരകർഷകർക്ക് തൊഴിലുറപ്പ് പദ്ധതിക്ക് സമാനമായ തുക ലഭിക്കുന്ന പദ്ധതിക്ക് തുടക്കം. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ക്ഷീരോൽപാദക സഹകരണ സംഘത്തിലെ അംഗങ്ങൾക്കാണ് 27,100 രൂപ വേതനം ലഭിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ക്ഷീരോൽപാദക സഹകരണ സംഘത്തിൽ (മിൽമ) രാവിലെയും വൈകീട്ടുമായി പത്ത് ലിറ്റർ പാൽ അളക്കുന്നവർക്കാണ് ഈ തുക ലഭിക്കുക. കൂടാതെ ഒരു ലിറ്റർ പാലിന് മൂന്ന് രൂപ ഇൻസൻെറിവും നൽകിവരുന്നുണ്ട്. ഇതിനായി ജനകീയാസൂത്രണപദ്ധതി പ്രകാരം ആറുലക്ഷം രൂപയും നീക്കിെവച്ചിട്ടുണ്ട്. സംസ്ഥാനതലത്തിൽ പദ്ധതി നടപ്പാക്കുന്ന രണ്ടാമത്തെ നഗരസഭയും ജില്ലയിലെ ആദ്യനഗരസഭയുമാണ് അങ്കമാലി. ക്ഷീരകർഷകർക്കുള്ള തൊഴിൽ-തിരിച്ചറിയൽ കാർഡുകളുടെ വിതരണോദ്ഘാടനം ചെയർപേഴ്സൻ എം.എ. ഗ്രേസി നായത്തോട് ക്ഷീരോൽപാദക സഹകരണം സംഘം പ്രസിഡൻറും ക്ഷീരകർഷകനുമായ പി.ഡി. ഉറുമീസിന് നൽകി നിർവഹിച്ചു. വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ലില്ലി വർഗീസ്‌, വിനീത ദിലീപ്, നഗരസഭ കൗൺസിലർമാരായ ടി.ടി. ദേവസിക്കുട്ടി, ടി.വൈ. ഏല്യാസ്, ലീല സദാനന്ദൻ, ബിനു ബി. അയ്യമ്പിള്ളി, സിനിമോൾ മാർട്ടിൻ, നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ, സീനിയർ ക്ഷീരവികസന ഓഫിസർ എം. ഷഫീന, തൊഴിലുറപ്പ് പദ്ധതി അക്കൗണ്ടൻറ് കെ.എം. ജിഷ, ഓവർസിയർ സുനി കെ. ചാക്കോ, പി. ശശി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story