Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:02 AM IST Updated On
date_range 3 Aug 2019 5:02 AM ISTസീനിയര്‍ ഫുട്ബാൾ; ഇടുക്കി, കോട്ടയം ടീമുകൾക്ക് വിജയം
text_fieldsbookmark_border
കൊച്ചി: സംസ്ഥാന സീനിയര്‍ ഫുട്ബാൾ ചാമ്പ്യന്‍ഷിപ് ക്വാര്‍ട്ടര്‍ ഫൈനൽ മത്സരങ്ങളിൽ ഇടുക്കി, കോട്ടയം ടീമുകൾക്ക് വിജയം. ആദ്യ മത്സരത്തിൽ ഇടുക്കി കാസർകോടിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഡോ. അംബേദ്കര്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇടുക്കിക്ക് വേണ്ടി അല്‍സാജ് ജമാല്‍, സഫല്‍, ആസ്റ്റില്‍ തോമസ്, എല്‍ദോസ് സണ്ണി, ഹരികൃഷ്ണൻ എന്നിവര്‍ ഗോള്‍ നേടി. സത്ലജ്, വിഷ്ണു എന്നിവരാണ് കാസർകോടിന് വേണ്ടി ഗോള്‍ നേടിയത്. രണ്ടാം മത്സരത്തില്‍ കോട്ടയം ഒരു ഗോളിന് വയനാടിനെ പരാജയപ്പെടുത്തി. കോട്ടയത്തിനുവേണ്ടി ഗിഫ്റ്റി സി ഗ്രേഷ്യസാണ് ഗോള്‍ നേടിയത്. ബോട്ടുകൾ മീനില്ലാതെ മടങ്ങുന്നു മട്ടാഞ്ചേരി: ട്രോളിങ് നിരോധനം കഴിഞ്ഞ് പ്രതീക്ഷയോടെ കടലിലേക്ക് ഇറങ്ങിയ ബോട്ടുകൾ മീനില്ലാതെ മടങ്ങുന്നു. നൂറോളം െപഴ്സിൻ ബോട്ടുകളാണ് കൊച്ചി ഫിഷറീസ് ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്നത്. രണ്ട് ദിവസങ്ങളിലായി ബോട്ടുകൾ പൂർണമായും കാര്യമായ മീനില്ലാതെയാണ് മടങ്ങി എത്തിയത്. സാധാരണയായി നീണ്ട ഇടവേളക്ക് ശേഷം കടലിലേക്ക് പോകുന്ന ബോട്ടുകൾ നിറയെ അയല, ചാള എന്നിവയുമായാണ് മടങ്ങാറ്. എന്നാൽ, ഇക്കുറി പ്രതീക്ഷകൾ തകിടം മറിഞ്ഞു. കടലിൽ മീൻ കാണുന്നില്ലയെന്നാണ് തൊഴിലാളികൾ പറയുന്നത്. മഴക്കുറവും കാരണമായതായി ഇവർ ചൂണ്ടിക്കാട്ടുന്നു. കടലിലേക്ക് പോയ ട്രോൾനെറ്റ് ബോട്ടുകൾ ദിവസങ്ങൾ കഴിഞ്ഞെ മടങ്ങൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story