Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:02 AM IST Updated On
date_range 2 Aug 2019 5:02 AM ISTഇതര സംസ്ഥാന ക്യാമ്പിൽ സമാന്തര ബാർ; നടത്തിപ്പുകാരൻ പിടിയിൽ
text_fieldsbookmark_border
കോലഞ്ചേരി: ഇതര സംസ്ഥാന ക്യാമ്പിൽ സമാന്തര ബാർ. നടത്തിപ്പുകാരനായ ഒഡിഷ സ്വദേശി ജുഗബന്ധു പാണിഗ്രാഹിയെ(36) പുത്തൻകുരിശ് സി.ഐ സാജൻ സേവ്യറിൻെറ നേതൃത്വത്തിെല പൊലീസ് സംഘം അറസ്റ്റ് ചെയ്തു. വിവിധ ബ്രാൻഡുകളിെല 15 ലിറ്റർ മദ്യം പൊലീസ് പിടിച്ചെടുത്തു. ചൂണ്ടി രാമമംഗലം റോഡിൽനിന്ന് 50 മീറ്റർ അകലെ മാറിയുള്ള കെട്ടിടത്തിൻെറ ഒന്നാം നിലയിലാണ് സമാന്തര ബാർ നടത്തിവന്നത്. ബിവറേജസ് കോർപറേഷനിൽനിന്നാണ് മദ്യം വാങ്ങിയിരുന്നത്. ശനിയും ഞായറുമാണ് പ്രധാന വിൽപന. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബാറിൽ നൽകുന്നപോലെ പെഗ് അടിസ്ഥാനത്തിലായിരുന്നു വിൽപന. തൊട്ടടുത്തൊന്നും ബാറില്ലാത്തതിനാൽ അവധി ദിവസങ്ങളിൽ 30 ലിറ്റർ വരെ വിൽപനയുണ്ടെന്നാണ് ജുഗബന്ധു പൊലീസിന് മൊഴി നൽകിയത്. 50 രൂപ മുതൽ 100 വരെയാണ് ഈടാക്കിയിരുന്നത്. വെള്ളവും മറ്റും സൗജന്യമാണ്. ഇടദിവസങ്ങളിൽ ബിവറേജസ് ഷോപ്പിൽ പോയി മദ്യം വാങ്ങി സൂക്ഷിക്കുകയാണ് പതിവ്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. അന്വേഷണത്തിന് എസ്.ഐ ടി.എം. തമ്പി, എ.എസ്.ഐ മാരായ ജി. ശശിധരൻ, പി.ബി. സത്യൻ, സീനിയർ സി.പി.ഒ സുരേഷ് കുമാർ, സി.പി.ഒമാരായ കെ.എ. യോഹന്നാൻ, വി. അനിൽ കുമാർ, ആർ. രാഹുൽ വാസു തുടങ്ങിയവരാണ് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story