Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 5:02 AM IST Updated On
date_range 1 Aug 2019 5:02 AM ISTവഴിയോരക്കച്ചവട നിയമം പഞ്ചായത്തുകളിൽ നടപ്പാക്കണം
text_fieldsbookmark_border
ആലുവ: വഴിയോരക്കച്ചവട സംരക്ഷണ നിയന്ത്രണ നിയമം പാസാക്കിയെങ്കിലും നഗരസഭകൾ നിയമം നടപ്പാക്കാൻ അലംഭാവം കാണിക്കുന ്നതായി എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് മുസ്തഫ പള്ളുരുത്തി. നഗരസഭകൾ ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു-വലതു ഭരണ സമിതികൾ വഴിയോര കച്ചവടക്കാരെ രണ്ടാംതരം പൗരന്മാരായി കാണുകയാണ്. ഈ മേഖലയിൽ ഉപജീവനം നടത്തുന്ന വലിയ വിഭാഗം ആളുകൾ ഗ്രാമപഞ്ചായത്ത് പരിധികളിൽ കച്ചവടം ചെയ്യുന്നവരാണ്. അതിനാൽതന്നെ ഗ്രാമപഞ്ചായത്തുകളിൽകൂടി നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി എഫ്.ഐ.ടി.യു മുന്നോട്ടുപോകും. ഇതിൻെറ ഭാഗമായി സെക്രേട്ടറിയറ്റ് മാർച്ചും കലക്ടറേറ്റ് പടിക്കൽ നിരാഹാരസമരവും സംഘടിപ്പിക്കുമെന്ന് ആദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story