Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുഹമ്മദ് റഫിയെ...

മുഹമ്മദ് റഫിയെ അനുസ്മരിച്ച് കൊച്ചി

text_fields
bookmark_border
മട്ടാഞ്ചേരി: ഗായകൻ മുഹമ്മദ് റഫിയുടെ ഓർമദിനത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ അനുസ്മരണ ചടങ്ങുകൾ ന ടത്തി. വോയ്സ് ഓഫ് മെലഡി, ഫ്രണ്ട്സ് സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചിറളായിക്കടവ് പി.എം. െസയ്ത് സ്മാരക ഓഡിറ്റോറിയത്തിൽ ഗോൾഡൻ മെലഡീസ് എന്ന പേരിൽ സംഗീത സ്മൃതി നടത്തി. മലയാളത്തിൻെറ ഗസൽ ചക്രവർത്തി ഉമ്പായിയെ അനുസ്മരിച്ചായിരുന്നു ചടങ്ങ് ആരംഭിച്ചത്. ഉമ്പായിയുടെ 'വീണ്ടും പാടാം സഖി' എന്ന ഗാനം അൽക്ക അഷ്കർ ആലപിച്ചുകൊണ്ട് ഗാനസന്ധ്യ ആരംഭിച്ചു. പ്രകാശ് ബാബു, അലി സാദിഖ്, ആഷിത പ്രകാശ്, യഹിയ അസീസ്, കൊച്ചിൻ ഷാ, ഷിഫാന എന്നിവർ ഗാനങ്ങൾ ആലപിച്ചു. അടുത്തിടെ മരണപ്പെട്ട ഗായകൻ കിഷോർ അബു അനുസ്മരണം പി.എസ്.സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ നടത്തി. ഷരീഫ് അലിസർ അധ്യക്ഷത വഹിച്ചു. പി.ഇ. ഹമീദ്, ലാൻസൻ ജോസഫ് എന്നിവർ സംസാരിച്ചു. പള്ളുരുത്തിയിൽ മ്യൂസിക് ലവേഴ്സ് ഓഫ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ 'വോ ആവാസ് കേ ദുനിയ' എന്ന തലക്കെട്ടിൽ റഫി അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകൻ എം.എം. സലീം റഫി അനുസ്മരണം നടത്തി. 'ഓ ദുനിയാക്കേ രഖ് വാലേ' എന്ന ഗാനം ആലപിച്ച് അഭിലാഷ് മഠത്തിൽ സ്മൃതി ഗീതങ്ങൾക്ക് തുടക്കം കുറിച്ചു. അഫ്സൽ റഹ്മാൻ, സുനിൽ പള്ളുരുത്തി, ഡോ. അർച്ചന, അൻവർ ആബിദ് എന്നിവർ റഫിയുടെ അനശ്വര ഗാനങ്ങൾ ആലപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story