Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൂക്ഷിച്ചാൽ...

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

text_fields
bookmark_border
കരുതിയിരിക്കുക മഴക്കാല രോഗങ്ങളെ കവിതകളിലും കഥകളിലും മഴക്കാലത്തെ ആവിഷ്കരിക്കുേമ്പാൾ നിശ്ചയമായും അതിൽ നിറയുന്നത് ഭാവനയിൽ കെട്ടിപ്പടുത്ത കാവ്യഭാവന നിറഞ്ഞ ബിംബങ്ങളായിരിക്കും. ഒരു ചലച്ചിത്രഗാനത്തിൽ മഴയെ സന്നിവേശിപ്പിച്ചാൽ അത് കാണാനും കേൾക്കാനും ഏറെ കൗതുകം നൽകുന്ന ഒന്നായിരിക്കും. അതേസമയം മഴക്കാലം ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം വെല്ലുവിളികൾ നിറഞ്ഞ സമയമാണ്. പകർച്ചവ്യാധികൾ ഏതുസമയവും പൊട്ടിപ്പുറപ്പെടാൻ എല്ലാ സാധ്യതയുമുള്ള സമയം. മുഖ്യമായും പരിസരങ്ങളിലെ വെള്ളം കെട്ടിനിൽക്കലാണ് പ്രശ്നം രൂക്ഷമാക്കുന്നത്. അതിൽ കൊതുകുകൾ മുട്ടയിട്ട് പെരുകുന്നതും മഴക്കാല രോഗങ്ങൾക്ക് വരുത്തിവെക്കുന്നതിൻെറ പ്രധാന കാരണം ആകുന്നു. ഓടകളിലും അഴുക്കുചാലുകളിലും കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിട്ട് പെരുകുന്നതിനും വഴിയൊരുക്കുന്നു. നിലവിൽ കണ്ടുവരുന്ന പ്രധാന രോഗങ്ങളാണ് കോളറ, മലമ്പനി, മന്ത്, ഡെങ്കിപ്പനി, ചിക്കൻ ഗുനിയ മുതലായവ. ശുചിത്വമില്ലായ്മയും പരിസര മലിനീകരണവും മൂലമാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. മഴക്കാലങ്ങളിൽ ഇത് അനിയന്ത്രിതമാകും. ഇവമൂലം ഉണ്ടാകുന്ന രോഗങ്ങളുടെ ലക്ഷണമാണ് ചർദി, പനി, തലവേദന, വയറുവേദന എന്നിവ. മുകളിൽ സൂചിപ്പിച്ച രോഗങ്ങൾ വെള്ളത്തിൽനിന്നുമാണ് പ്രധാനമായും പകരുന്നത്. അതിന് വഴിയൊരുക്കുന്നത് കൊതുകുകൾ, ഈച്ച, ചെറുപ്രാണികൾ തുടങ്ങിയവയും. ഒരു വ്യക്തിയിൽനിന്ന് മറ്റൊരു വ്യക്തിയിലേക്ക് കൊതുകുകൾ വഴിയും വായു വഴിയും രോഗം പകരാം മാത്രമല്ല ഈച്ച മുതലായ ചെറുപ്രാണികൾ വഴി ഭക്ഷണപദാർഥങ്ങളിലൂടെയും പകരാം. മുകളിൽ പറഞ്ഞ രോഗങ്ങൾ പൂർണമായോ അല്ലെങ്കിൽ ഒരു പരിധിവരെയോ തടയാം അതിനായി കൊതുകുകൾക്ക് അനുകൂലമായ അന്തരീക്ഷം അതായത് അവയുടെ പെറ്റുപെരുകലിന് കാരണമായ വെള്ളം കെട്ടിനിൽക്കുന്നത്‌ ഒഴുകിപ്പോകുന്ന വിധത്തിൽ ക്രമീകരിക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചേ മതിയാകൂ. ഇത്തരം രോഗങ്ങളുടെ ലക്ഷണം കണ്ടുതുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കാണാൻ തയാറാവണം. മടിച്ചുനിന്നാൽ പ്രശ്നം വഷളാവുകയേയുള്ളൂ. നല്ല ഡോക്ടറിൽനിന്ന് അനുയോജ്യമായ ചികിത്സ സ്വീകരിക്കേണ്ടതാണ്. മഴക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ മരുന്നുകൾ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണ്. ഒരിക്കലും സ്വയം ചികിത്സ അരുത്. അൽപം ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് മഴക്കാല രോഗങ്ങളിൽനിന്ന് രക്ഷനേടാവുന്നതേ ഉള്ളൂ. കുട്ടികളെയും പ്രായമായവരെയും ഈ കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം.ഇതിനായി വേണ്ട മുൻകരുതലുകൾ നാംതന്നെ സ്വീകരിക്കണം. ഒരുകാര്യം ചുരുക്കത്തിൽ പറയാം. പഴയ ചൊല്ല് അന്വർത്ഥമാണ്. . -മോഹൻ വള്ളാട്ട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story