Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആവശ്യം ആരോഗ്യ അവബോധം

ആവശ്യം ആരോഗ്യ അവബോധം

text_fields
bookmark_border
മനുഷ്യൻെറ വിദ്യാഭ്യാസ നിലവാരം ഉയരുന്നതനുസരിച്ച് രോഗങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുമെന്ന കാര്യത ്തിൽ തർക്കമില്ല. രോഗങ്ങളെക്കുറിച്ചും അവയുടെ കാര്യങ്ങളെക്കുറിച്ചും സാമാന്യ ധാരണക്ക് അപ്പുറം സവിശേഷ വിഞ്ജാനവും മലയാളിക്ക് അവകാശപ്പെടാം. സൈബർ സാക്ഷരതയിലും നമുക്ക് മുന്നേറാൻ കഴിഞ്ഞുവെന്നതിൻെറ തെളിവാണിത്. അതിനാൽ രോഗത്തെക്കുറിച്ചും അതിനുള്ള ചികിത്സയെക്കുറിച്ചും ഡോക്ടറെപോലെ േരാഗിയും ബോധവാനാണ്. ഇത് ഗുണകരമായ ഒരു അവസ്ഥയാണ് എന്ന് പറയേണ്ടിയിരിക്കുന്നു. രോഗി അറിയാതെ േഡാക്ടർക്ക് ഒരു ചികിത്സയും നടത്താൻ നിർവാഹമില്ല. മരുന്ന് പരീക്ഷണം അടക്കമുള്ള പഴയ പരാതികൾക്ക് അറുതിവന്നതായി വേണം അനുമാനിക്കാൻ. അമേരിക്കയിലെ പോലെ ഇൻഷുറൻസ് പരിരക്ഷ നമുക്കും പ്രാപ്യമായി. അതിേൻറതായ ഗുണവശങ്ങളെ അംഗീകരിക്കുേമ്പാൾ തന്നെ രോഗനിർണയ സംവിധാനങ്ങളെ അനാവശ്യമായി പ്രയോജനപ്പെടുത്തണമെന്ന നിഷ്കർഷ പലപ്പോഴും രോഗീ-ഡോക്ടർ ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുന്നുണ്ട്. അമേരിക്കയിൽ ഡോക്ടർമാരും രോഗികളും തമ്മിൽ നേരത്തേ തന്നെ പരസ്പരം വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ഇൗ അവസ്ഥ ഇവിടെയും പ്രകടമാണ്. കോർപറേറ്റ് യുഗത്തിൽ ഒഴിവാക്കാൻ കഴിയാത്ത കമീഷൻ, ഇൻെസൻറിവ്, കോംപ്ലിമൻെറുകൾ തുടങ്ങിയവക്ക് വശംവദരാകുവാൻ ബന്ധപ്പെട്ടവർ നിർബന്ധിതരാകുന്ന അനുഭവങ്ങളുണ്ട്. ആദർശങ്ങൾക്ക് അവധികൊടുത്ത് പല പ്രമുഖ ഡോക്ടർമാർവരെ വിദേശ ഹോളിഡേ പാക്കേജുകളുടെ മുന്നിൽ തലകുനിക്കുേമ്പാൾ വൈദ്യശാസ്ത്ര നൈതികത അസ്തമിക്കുകയാണ്. രക്ഷകനാകേണ്ട ഡോക്ടർമാരാൽ രോഗികൾ ചൂഷണം ചെയ്യപ്പെടുകയാണ് ഫലത്തിൽ സംഭവിക്കുന്നത്. കെട്ടുതാലിയും കിടപ്പാടവും പണയംവെച്ചോ വിറ്റുെപറുക്കിയോ ചികിത്സ തേടുന്ന പാവപ്പെട്ട രോഗികളെ സംബന്ധിച്ചിടത്തോളം സർക്കാർ ആനുകൂല്യങ്ങളോ സാമ്പത്തിക സഹായങ്ങളോ കാര്യമായ പ്രയോജനം ചെയ്യുന്നില്ല. സർക്കാർ സംവിധാനത്തിൽപോലും ഒ.പി ടിക്കറ്റിൽ തുടങ്ങിയ പണം ഇൗടാക്കൽ മറ്റ് സേവനങ്ങൾക്ക് ഫീസ് നൽകുന്നതിൽ ചെന്നെത്തി നിൽക്കുകയാണ്. ഇൻഷുറൻസ് ആനുകൂല്യം പലപ്പോഴും കബളിപ്പിക്കലും തട്ടിപ്പുമായി മാറുന്ന സ്ഥിതിയാണ്. പ്രീമിയം അടക്കുന്ന വൻ തുകയുമായി താരതമ്യം ചെയ്യുേമ്പാൾ കൂട്ടിക്കിഴിച്ച് കൈയിൽ കിട്ടുന്ന തുക വലിയ സഹായം അല്ലാത്തതായി വരുന്നു. ഇൻഷുറൻസ് കമ്പനികളിലെ ജീവനക്കാരുടെ ശമ്പളമടക്കമുള്ള നടത്തിപ്പ് ചെലവുകൾ പ്രീമിയത്തിലൂടെ നടന്നുപോകുന്ന അവസ്ഥയിലും ഭേദം സർക്കാർ തന്നെ ഫലപ്രദമായി ജനങ്ങളുടെ ചികിത്സയിൽ ഇടപെടുകയാണെന്ന് തെളിയുന്നു. ക്ഷേമരാഷ്ട്ര സങ്കൽപത്തിലേക്കുള്ള യാത്രയിൽ ഭരണകൂടങ്ങൾ ഇത്തരം പുരോഗമന ആശയങ്ങളെ കണ്ടില്ലെന്നുനടിക്കാൻ പാടുള്ളതല്ല. വൈദ്യശാസ്ത്ര പുരോഗതിയിൽ മരണനിരക്ക് ഗണ്യമായ നിലയിൽ കുറഞ്ഞുവെന്നത് വാസ്തവമാണ്. അതേസമയം, പൊതുവേ ജനങ്ങളുടെ ആരോഗ്യം കുറഞ്ഞു. അനാരോഗ്യം മൂലം ജനങ്ങൾ നന്നേ കഷ്ടപ്പെടുകയാണ്. മാരക പകർച്ചവ്യാധികൾക്ക് പകരം പകരാത്ത രോഗങ്ങൾ വർധിക്കുകയാണ്. മരണനിരക്ക് ഗണ്യമായി കുറക്കാനായെങ്കിലും പൊതുവെ ജനങ്ങളുടെ ആരോഗ്യം കുറഞ്ഞു. അനാരോഗ്യം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണ്. പ്രമേഹവും ഹൃദ്രോഗവും രക്ത സമ്മർദവും അർബുദവും വ്യാപകമായി. പണ്ട് പ്രായമേറിയവരിൽ മാത്രം കണ്ടിരുന്ന രോഗങ്ങളായിരുന്നു ഇവയെല്ലാം. മലമ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്‌ തുടങ്ങി ഏതാണ്ട്‌ പൂർണമായും നിർമാർജനം ചെയ്‌തുകഴിഞ്ഞിരുന്നു എന്നു കരുതിയ പല രോഗങ്ങളും കേരളത്തിൽ അവിടവിടെ വീണ്ടും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. ക്ഷയരോഗം പൂർണമായി നിയന്ത്രിക്കാൻ നമുക്കായിട്ടില്ല. ജപ്പാൻ ജ്വരം, എലിപ്പനി, ഡെങ്കിപ്പനി, ഈ അടുത്ത കാലത്തായി റിപ്പോർട്ട്‌ ചെയ്‌ത ചിക്കൻ ഗുനിയ തുടങ്ങി മുൻകാലങ്ങളിൽ നമുക്ക്‌ അപരിചിതമായിരുന്ന സാംക്രമിക രോഗങ്ങൾ ചില പ്രത്യേക പ്രദേശങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരിക്കുന്നു. മന്തിനെ പൂർണമായും തുടച്ചുമാറ്റാനായി എന്ന ആശ്വാസത്തിലിരിക്കുേമ്പാഴാണ് പുതിയ ഇനങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യ, കേരളം, അമേരിക്ക എന്നിവയുടെ ആരോഗ്യസൂചികകൾ താരതമ്യം ചെയ്യുന്നത് കൗതുകകരമായിരിക്കും. പൊതുമരണനിരക്ക് യഥാക്രമം 8.1, 6.4, 6.1 എന്നിങ്ങനെയാണ്. ശിശുമരണനിരക്കാകെട്ട 63, 10, 8 എന്നിങ്ങനെയുമാണ്. ആയുർദൈർഘ്യം പുരുഷന്മാരിൽ 64, 74, 78 ഉം സ്ത്രീകളിൽ 65, 76, 80 എന്നിങ്ങനെയുമാണ്. ഇൗ കണക്കിൽ അഭിമാനിക്കാമെങ്കിലും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട കേരള മോഡൽ വിസ്മൃതിയിലേക്ക് കൂപ്പുകുത്തുന്ന ദയനീയ ചിത്രവും കാണാതിരുന്നുകൂട. പുകയിലയുടെയും മദ്യപാനത്തിനുമപ്പുറം യുവജനത മയക്കുമരുന്നിലേക്ക് വഴുതിവീഴുന്നതിനെ നിസ്സംഗതയോടെയാണ് പൊതുസമൂഹം നോക്കിക്കാണുന്നത്. ലഹരിയോട് പൊരുതനായി 'വിമുക്തി'യെന്ന പദ്ധതി ആവിഷ്കരിക്കുേമ്പാൾ തന്നെ കൂടുതൽ മദ്യശാലകൾ തുറന്നുകൊടുക്കാനുള്ള ഉപായങ്ങൾക്ക് പച്ചക്കൊടി പിടിക്കുന്ന ഭരണകർത്താക്കളിൽനിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പരിസര ശുചിത്വമെന്ന അടിസ്ഥാന തത്ത്വത്തെ പോലും സ്വജീവിതത്തിൽ പകർത്താൻ താൽപര്യമില്ലാത്ത ജനതയായി മലയാളി മാറിയിരിക്കുകയാണ്. ഫേസ്ബുക്കിലും വാട്സ് ആപ്പിലുമായി ജീവിതം തള്ളിനീക്കുന്ന സമൂഹത്തിന് മുന്നിൽ വേദമോതുന്നതിൽ ഒരു അർഥവുമില്ലെന്ന അവസ്ഥ അത്യന്തം ഭയാനകമാണ്. പരിസര മലിനീകരണം ഒഴിവാക്കുന്നതോടെ രോഗങ്ങളിൽനിന്ന് നല്ലെരു അളവോളം രക്ഷനേടാനാകും. ഒപ്പം ആദ്യംപറഞ്ഞ ലഹരികളിൽനിന്ന് പരമാവധി അകലം പാലിക്കണം. ജീവിത ശൈലീരോഗങ്ങളുടെ അടിമയാകാൻ മലയാളി വിധിക്കപ്പെട്ടിട്ട് അധികനാളുകളായിട്ടില്ല. സാേങ്കതിക വിജ്ഞാനം വളർച്ച പ്രാപിച്ചത് വഴി ശരീരക്ലേശം ഒഴിവാക്കാനായി മനുഷ്യൻ യന്ത്രങ്ങളുടെ സഹായം തേടി. ആത്യന്തികമായി അത് അവൻെറ ആരോഗ്യത്തെ തകർത്തു. തീർത്തും സരളമായ ഇൗ സത്യത്തെ തിരിച്ചറിയുകയും സത്യസന്ധതയോടെ അതിനെ നേരിടുകയും ചെയ്യുന്ന തീർത്തും പ്രായോഗികതയിലൂന്നിയുള്ളൊരു പ്രതിവിധി രൂപപ്പെടുത്താൻ കഴിയാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളുടെ അഗാധ ഗർത്തത്തിൽനിന്ന് കരകയറുക അസാധ്യം. ആരോഗ്യകരമല്ലാത്ത പ്രവണതകൾ നിലനിൽക്കുന്ന ഒന്നാണ് ആരോഗ്യ മേഖലയെന്ന കാര്യം സ്വയം തിരിച്ചറിഞ്ഞ് ആരോഗ്യത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഒാരോരുത്തരും തയാറായെങ്കിൽ മാത്രേമ രക്ഷയുള്ളൂ. കാലം പുരോഗമിച്ചപ്പോൾ രോഗനിർണയവും ചികിത്സയുമടക്കം ആശുപത്രിയിൽ ലഭിച്ചിരുന്ന സൗകര്യം രോഗികൾക്ക് വീടുകളിൽ ലഭ്യമാക്കുന്ന നവീന സേങ്കതങ്ങൾ കേരളത്തിലും വന്നുകഴിഞ്ഞു. നേരത്തേ ലേബാറട്ടറി പരിശോധനകൾ മാത്രമായിരുന്നുെവങ്കിൽ ഇന്ന് അത് ശസ്ത്രക്രിയ അടക്കമുള്ള നിരവധി കാര്യങ്ങളും ഇൗ പട്ടികയിൽ ലഭിക്കും. കാലം മാറി. നാടോടുേമ്പാൾ നടുവെ ഒാടണമെന്ന യാഥാർഥ്യം മലയാളി മനസ്സിലാക്കേണ്ടതുണ്ട്. -വീയാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story