Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 5:02 AM IST Updated On
date_range 29 July 2019 5:02 AM ISTരാമായണമാസ പരിപാടി
text_fieldsbookmark_border
അമ്പലപ്പുഴ: ഇരട്ടക്കുളങ്ങര െറസിഡൻറ്സ് അസോസിയേഷൻെറ നേതൃത്വത്തിൽ വായനയും രാമായണമാസവും വിഷയത്തിൽ പരിപാടി സംഘട ിപ്പിച്ചു. വൈക്കം ക്ഷേത്രകലാപീഠം ഡയറക്ടർ പ്രഫ. എൻ. ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് സി. ഹരിദാസ് അധ്യക്ഷതവഹിച്ചു. മണ്ണഞ്ചേരി ഐക്യഭാരതം ഗ്രന്ഥശാല പ്രസിഡൻറ് സി.കെ. സുകുമാരപ്പണിക്കർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ആർ. വേണുക്കുട്ടൻ, വൈസ് പ്രസിഡൻറ് ഡി. രവികുമാർ, ജോയൻറ് സെക്രട്ടറി ഇന്ദിരാമ്മ, ട്രഷറർ ഡി. സോമൻ, ശശി പുത്തൂർ എന്നിവർ സംസാരിച്ചു. മിൽമ ക്ഷീരകർഷകരെയും ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്തണം -ചെന്നിത്തല ആലപ്പുഴ: വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടുന്ന ഉപഭോക്താക്കളെയും കാലിത്തീറ്റ വിലവർധന മൂലം വിഷമിക്കുന്ന ക്ഷീരകർഷകരെയും ഒരുപോലെ സംതൃപ്തിപ്പെടുത്തും വിധമാകണം മിൽമ തീരുമാനമെടുക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജില്ലയിലെ ക്ഷീരസംഘം പ്രസിഡൻറുമാരുടെയും സെക്രട്ടറിമാരുടെയും യോഗവും ദേശീയ ക്ഷീരസഹകരണ ഫെഡറേഷൻ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം മിൽമ ചെയർമാൻ കല്ലട രമേശിനുള്ള സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡയറക്ടർ ബോർഡ് അംഗം ടി. സദാശിവൻപിള്ള അധ്യക്ഷതവഹിച്ചു. മിൽമ ചെയർമാൻ പി. ബാലൻമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കല്ലട രമേശ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.വി. വിശ്വൻ, കരുമാടി മുരളി, മാത്യു ചാമത്തിൽ, വി. വേണുഗോപാലക്കുറുപ്പ്, എസ്. അയ്യപ്പൻ നായർ, എസ്. ഗിരീഷ്കുമാർ, കെ. രാജശേഖരൻ, ടി. സുശീല, ലിസി മത്തായി, മാനേജിങ് ഡയറക്ടർ കുര്യാക്കോസ് സക്കറിയ, ജില്ല ക്ഷീരവികസന ഡയറക്ടർ കെ.ജി. ശ്രീലത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story