Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 5:02 AM IST Updated On
date_range 29 July 2019 5:02 AM ISTജസ്റ്റിസ് ചിദംബരേഷ് ഇംപീച്ച്മെൻറിന് അർഹൻ -പുന്നല ശ്രീകുമാർ
text_fieldsbookmark_border
ജസ്റ്റിസ് ചിദംബരേഷ് ഇംപീച്ച്മൻെറിന് അർഹൻ -പുന്നല ശ്രീകുമാർ ആലപ്പുഴ: പിന്നാക്ക വിഭാഗങ്ങളുടെ സംവരണമെന്ന വ്യവസ് ഥയോടുള്ള തൻെറ എതിർപ്പ് വ്യക്തമാക്കുകയും അതിനെതിരെ പ്രവർത്തിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുന്നതുമായ പരാമർശം നടത്തിയ ഹൈകോടതി ജഡ്ജി ചിദംബരേഷ് ഇംപീച്ച്മൻെറിന് അർഹനാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെ.പി.എം.എസ് നേതൃത്വത്തിലുള്ള പട്ടികജാതി-വർഗ ഉദ്യോഗസ്ഥ സംഘടനയുടെ സംസ്ഥാന കൺവെൻഷൻ ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നീ മൗലിക തത്ത്വങ്ങൾ മുന്നോട്ടുെവക്കുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണിത്. സമൂഹത്തിൽ ഉണ്ടായിരുന്ന ശ്രേണീകൃത വ്യവസ്ഥിതിയെ പുനഃസ്ഥാപിക്കാൻ പ്രേരിപ്പിക്കുന്ന ജാതി-കുലമഹിമ ചിന്തകളാണ് അദ്ദേഹം പങ്കുെവച്ചത്. ഹിന്ദുത്വ ശക്തികളുടെ തണലിൽ ബ്രാഹ്മണ്യം തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ ജാതി മേധാവിത്വത്തിനെതിരെ ഐതിഹാസിക സമരങ്ങൾക്ക് നേതൃത്വംകൊടുത്ത നവോത്ഥാന കേരളം ഇത്തരം നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുെണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡൻറ് എം.കെ. വേണുഗോപാൽ അധ്യക്ഷതവഹിച്ചു. നേതാക്കളായ വി. ശ്രീധരൻ, പി.വി. ബാബു, പി. ജനാർദനൻ, പി.കെ. രാജൻ, ബൈജു കലാശാല, ആലംകോട് സുരേന്ദ്രൻ, ടി.ജി. ഗോപി, വിനോമ ടീച്ചർ, സി.കെ. ഉത്തമൻ, എ.പി. ലാൽകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story