Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:03 AM IST Updated On
date_range 25 July 2019 5:03 AM ISTവെള്ളക്കെട്ട്: കിഴക്കേക്കര റേഷൻ കടപടിയിൽ പൊതുമരാമത്ത് എൻജിനീയറുടെ പരിശോധന
text_fieldsbookmark_border
EM MVPA - 1 വെള്ളക്കെട്ട്: കിഴക്കേക്കര റേഷൻകട പടിയിൽ പൊതുമരാമത്ത് എൻജിനീയറുടെ പരിശോധന മൂവാറ്റുപുഴ: ഓട നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ട കിഴക്കേക്കര റേഷൻകട പടിയിൽ പൊതുമരാമത്ത് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. തിങ്കളാഴ്ച വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനായി എം.എൽ.എ വിളിച്ച ഉന്നതതലയോഗത്തിൽ ഓടകൾ നിറഞ്ഞതിനാൽ നഗരത്തിൽ വ്യാപക വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രതിപക്ഷ കൗൺസിലർമാർ പരാതിപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ എൽദോ എബ്രഹാം എം.എൽ എ നിർദേശിച്ചിരുന്നു. ഇതിൻെറ ഭാഗമായാണ് മുനിസിപ്പൽ പ്രതിപക്ഷനേതാവ് കെ.എ.അബ്ദുൽ സലാമിൻെറ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചത്. പ്രദേശത്ത് വെള്ളം ഒഴുകിപ്പോകാൻ സംവിധാനമിെല്ലന്നും ഓടകൾ മൂടിക്കിടക്കുകയാെണന്നും പരിശോധനയിൽ കണ്ടെത്തി. തുടർന്ന് തൽക്കാലം ഓടകീറി വെള്ളക്കെട്ട് ഒഴിവാക്കാൻ തീരുമാനമായി. em mvpa 1563971104173 ചിത്രം. റേഷൻ കടപടിയിൽ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story