Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:03 AM IST Updated On
date_range 25 July 2019 5:03 AM ISTമഹാരാജാസ് കോളജിൽ സംഘർഷം; ഒമ്പത് വിദ്യാർഥികൾക്ക് പരിക്ക്
text_fieldsbookmark_border
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പ്രിൻസിപ്പൽ പൂട്ടിയ യൂനിയൻ ഓഫിസ് എസ്.എഫ്.ഐ ബലംപ്രയോഗിച്ച് തുറന്നതിനെത്തുട ർന്ന് വിദ്യാർഥിസംഘർഷത്തിൽ ഒമ്പതുപേർക്ക് പരിക്കേറ്റു. ഫ്രറ്റേണിറ്റി മൂവ്മൻെറ് യൂനിറ്റ് പ്രസിഡൻറ് അർഹംഷാ, പ്രവർത്തകരായ അഫ്നാൻ, സയാൻ, എസ്.എഫ്.ഐ പ്രവർത്തകരായ സുബിൻ, നിഖിൽ, അനഘ, അരുന്ധതി, അമൽ, ദിവ്യ എന്നിവരാണ് ആശുപത്രിയിൽ ചികിത്സതേടിയത്. യൂനിയൻ കാലാവധി കഴിഞ്ഞിട്ടും പാർട്ടി ഓഫിസ്പോലെ പ്രവർത്തിച്ചിരുന്ന യൂനിയൻ ഓഫിസ് അടക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു. പ്രിൻസിപ്പലിൻെറ നിർദേശത്തിൻെറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഓഫിസ് അടച്ചുപൂട്ടി. എന്നാൽ, ബുധനാഴ്ച എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പൂട്ടുപൊളിച്ച് പ്രവർത്തനം ആരംഭിച്ചു. ഇതിനെതിരെ ഫ്രറ്റേണിറ്റിയുടെയും കെ.എസ്.യുവിൻെറയും നേതൃത്വത്തിൽ പ്രിൻസിപ്പലിന് പരാതി നൽകി. വൈകീട്ട് 3.15ഓടെ യൂനിയൻ ഓഫിസിന് മുന്നിലെത്തി ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രതിഷേധിച്ചു. ഇവരുമായി ഓഫിസിനുള്ളിലുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ വാക്കേറ്റമുണ്ടാവുകയും മർദിക്കുകയുമായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അർഹംഷായെ നിലത്ത് തള്ളിയിട്ട് തലയിൽ ചവിട്ടിയെന്നും അക്രമിസംഘത്തിൽ പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നെന്നും ഫ്രറ്റേണിറ്റി ആരോപിച്ചു. അർഹംഷായുടെ തലയിലും കഴുത്തിലും പരിക്കുണ്ട്. അഫ്നാന് കഴുത്തിലും സയാന് കാലിലുമാണ് പരിക്ക്. അധ്യാപകരും മറ്റ് വിദ്യാർഥികളുമെത്തിയാണ് രംഗം ശാന്തമാക്കിയത്. ഫ്രറ്റേണിറ്റി പ്രവർത്തകരായ നബീൽ, ആദിൽ, ഇല്യാസ്, നൗഫൽ, ജാസിം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. അതേസമയം, മാഗസിനുകളും മറ്റ‌് സാധനങ്ങളും യൂനിയൻ ഓഫിസിൽനിന്ന് എടുത്തുമാറ്റാൻ മുൻ മാഗസിൻ എഡിറ്റർ മുഹമ്മദ‌് യാസിൻ, യു.യു.സി ബോബിൻ ജോസഫ‌് എന്നിവരുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിനോട് അനുവാദം വാങ്ങി വീണ്ടും മുറി തുറക്കുകയായിരുന്നെന്നും ഇതിനിടെ ഫ്രറ്റേണിറ്റി പ്രവർത്തകർ പ്രതിഷേധവുമായെത്തുകയായിരുന്നെന്നും എസ്.എഫ്.ഐ പറയുന്നു. എന്നാൽ, അനുവാദമില്ലാതെയാണ് യൂനിയൻ ഓഫിസ് തുറന്നതെന്ന് പ്രിൻസിപ്പൽ ഡോ. കെ. ജയകുമാർ 'മാധ്യമ' ത്തോട് പറഞ്ഞു. ഇരുകൂട്ടരും സെൻട്രൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രാത്രിയുൾപ്പെടെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ യൂനിയൻ ഓഫിസിൽ പുറത്തുനിന്നെത്തുന്നവർ തമ്പടിക്കുന്നതായും രാഷ്്ട്രീയ എതിരാളികളായ വിദ്യാർഥികളെ ഇവിടെയെത്തിച്ച് മർദിക്കുന്നതായും കെ.എസ്.യു അടക്കം പരാതി ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story