Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2019 5:02 AM IST Updated On
date_range 22 July 2019 5:02 AM ISTഡിജോയുടെ പതിവുവിളി കാത്തു; എത്തിയത് അശുഭവാർത്ത
text_fieldsbookmark_border
കളമശ്ശേരി: രാവിലെയും വൈകീട്ടും പതിവായി വിളിക്കാറുള്ള മകൻ ഡിജോയുടെ ഫോൺ കാൾ പ്രതീക്ഷിച്ച് ഉറങ്ങാൻ കിടന്ന കളമശ് ശേരി കുസാറ്റിന് സമീപം തേക്കാനത്ത് വീട്ടിൽ ടി.വി. പാപ്പച്ചനെയും ഭാര്യ ഡീനയെയും തേടി ശനിയാഴ്ച പുലർച്ച ഒന്നരക്കെത്തിയത് മകൻ ജോലി ചെയ്യുന്ന കപ്പൽ ഇറാൻ സൈന്യം പിടിച്ചെടുെത്തന്ന ഫോൺ കാൾ. മുംബൈയിൽനിന്ന് ഹിന്ദിയും ഇംഗ്ലീഷും കലർന്ന സംസാരം വ്യക്തമാകാതെ പിതാവ് അയൽവാസിയായ ഡിജോയുടെ സുഹൃത്ത് േജ്യാതിഷിനെ വിളിച്ചുവരുത്തി നമ്പറിലേക്ക് തിരിച്ച് ഫോൺ ചെയ്യുകയായിരുന്നു. അപ്പോഴാണ് കപ്പൽ ഇറാൻ പിടികൂടിയതും മകൻ അതിൽപെെട്ടന്നും കുടുംബം അറിയുന്നത്. ഇതിനിടെ, ലണ്ടനിൽ വിപ്രോയുടെ സോഫ്റ്റ്വെയർ എൻജിനീയറായ മകൾ ദീപയെ വിവരം അറിയിച്ചു. ദീപ കപ്പൽ കമ്പനി ഓഫിസിൽ വിളിച്ച് വിവരം സ്ഥിരീകരിക്കുകയായിരുന്നു. കപ്പൽ തകർെന്നന്ന് ആദ്യം ധരിച്ച പാപ്പച്ചന് ന്യൂസ് ചാനലിൽ കണ്ട ദൃശ്യങ്ങളിലൂടെയാണ് ഇറാൻ സൈന്യം കപ്പൽ പിടിച്ചെടുത്തതാണെന്ന യാഥാർഥ്യം മനസ്സിലായത്. ഇതോടെ, നേരിയ ആശ്വാസമായി. പിന്നീട് ഹൈബി ഈഡൻ എം.പി.യെയും മുൻ എം.പി പി. രാജീവിനെയും വിവരമറിയിക്കുകയും ഇവർ ബന്ധപ്പെട്ട് കാര്യങ്ങൾ നടത്തുകയും ചെയ്തു. പ്രദേശത്തെ ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി വിവരങ്ങൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെയും ധരിപ്പിച്ചു. മകൾ ദീപ ലണ്ടനിെല കപ്പലിൻെറ പ്രധാന ഓഫിസുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ വീട്ടുകാരെ അറിയിക്കുന്നുണ്ട്. വാർത്ത പരന്നതോടെ അയൽവാസികളും ബന്ധുക്കളുമായി നിരവധി പേർ വീട്ടിലെത്തുന്നുണ്ട്. ഹൈബി ഈഡൻ എം.പി, വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ റുഖിയ ജമാൽ, വാർഡ് കൗൺസിലർ എ.കെ. ബഷീർ, സി.പി.എം ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈൻ തുടങ്ങിയവരും വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. ഡിജോ പാപ്പച്ചൻ സ്റ്റെന ഇംപറോ കപ്പലിൽ ജോലിക്ക് കയറിയത് ജൂൺ 18 നാണ്. മുമ്പ് സ്റ്റെന ഷിപ്പിങ് കമ്പനിയുടെ മറ്റു കപ്പലുകളിലായിരുന്നു ജോലി. 2017ൽ താൽക്കാലിക ജീവനക്കാരനായി ചേർന്ന ഡിജോ അടുത്തിടെയാണ് സ്ഥിരപ്പെട്ടത്. ഗുജറാത്തിൽനിന്ന് സൗദി അറേബ്യയിലേക്ക് രാസവസ്തുക്കൾ കയറ്റാൻ പോകുംവഴിയാണ് കപ്പൽ ഇറാൻ ഹോര്‍മുസ് കടലിടുക്കില്‍നിന്ന് പിടികൂടിയത്. മുബൈയിലെ കപ്പലിൻെറ ഓഫിസിൽനിന്ന് പാപ്പച്ചെനയും കുടുംബെത്തയും നിരന്തരം വിളിച്ച് വിവരങ്ങൾ ധരിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്. കമ്പനി പ്രതിനിധികൾ തിങ്കളാഴ്ച വീട്ടിലെത്തുമെന്ന് അറിയിച്ചതായി പാപ്പച്ചൻ പറഞ്ഞു. ഹോട്ടൽ മാനേജ്മൻെറ് പാസായശേഷം ഡിജോ യൂറോടെക്കിൽ ഷിപ്ടെക്നോളജി പഠിച്ചുകൊണ്ടിരിക്കെയാണ് മുബൈ കമ്പനിയിൽ ജോലി ലഭിച്ചത്. മറ്റുസഹോദരി: ബിൻസി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story