Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ.എസ്.ഐ ബാധകമാക്കണം...

ഇ.എസ്.ഐ ബാധകമാക്കണം -എ.എൻ രാജൻ

text_fields
bookmark_border
കൊച്ചി : ഐ.ടി അനുബന്ധ മേഖലയിലെ ജീവനക്കാർക്ക് ഇ.എസ്.ഐ ബാധകമാക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ. രാ ജൻ ആവശ്യപ്പെട്ടു. ഐ.ടി ആൻഡ് എംപ്ലോയീസ് കോൺഫെഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുവിധ സാമൂഹിക സുരക്ഷ പദ്ധതിയുടെയും പരിധിയിൽ ഉൾപ്പെടാത്ത ഐ.ടി അനുബന്ധ മേഖലയിലെ തൊഴിലാളികൾ ചികിത്സക്കും മറ്റും ബുദ്ധിമുട്ടുകയാണെന്ന് കോൺഫെഡറേഷൻ പ്രസിഡൻറുകൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു. സെക്രട്ടറി അനീഷ് സക്കറിയ റിപ്പോർട്ട് അവതരിപ്പിച്ചു. സിബി മാത്യു, കെ. പ്രവീൺ, അർജുൻരാജ്, സുമയ്യ ഹസൻ, ടി. വിനീത്, സൽജിത്, ദിലീപ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story