Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതെരുവുനായ്ക്കളുടെ...

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മദ്​റസ വിദ്യാർഥി അദ്​ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
EM MVPA 5 തെരുവുനായ് ആക്രമണം; മദ്റസ വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു മൂവാറ്റുപുഴ: തെരുവുനായ് ആക്രമണത്തിൽ മദ്റസ വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. മാർക്കറ്റ് ബസ് സറ്റാൻഡിന് സമീപം ശനിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം. കാവുംകര കണ്ടത്തിൽ പുത്തൻപുരയിൽ ആദിലാണ് (11) ആറോളം നായ്ക്കൂട്ടത്തിൻെറ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. രാവിലെ മദ്റസയിലേക്ക് പോയ കുട്ടിയെ ബസ് സ്റ്റാൻഡ് പരിസരത്ത് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ ദേഹത്തേക്ക് ചാടിവീണ നായ്ക്കൂട്ടം കുട്ടി പുറത്തുതൂക്കിയിട്ട ബാഗിലാണ് പിടികൂടിയത്. ഭയന്ന കുട്ടി ഓടിരക്ഷെപ്പടാൻ ശ്രമിച്ചെങ്കിലും നായ്ക്കൾ വിട്ടില്ല. ഇതിനിടെ സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിയെത്തിയതോടെ നായ്ക്കൂട്ടം പിന്മാറി. കഴിഞ്ഞ ദിവസം പച്ചക്കറി മാർക്കറ്റിനു സമീപവും സമാന സംഭവമുണ്ടായി. സ്കൂളിലേക്ക് പോകുകയായിരുന്ന അഷ്കറിനെയാണ് (12) നായ്ക്കൂട്ടം ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെ മാർക്കറ്റ് ബസ് സ്റ്റാൻഡിന് സമീപം ബൈക്ക് യാത്രികന് നേരെയും ആ ക്രമണമുണ്ടായി. കൂട്ടമായി എത്തിയ നായ്ക്കൂട്ടം ബൈക്ക് യാത്രികനുമേൽ ചാടിവീണു. ബൈക്ക് യാത്രികൻ റഫീഖിന് പരിക്കേറ്റു. തെരുവുനായ് ശല്യം രൂക്ഷം മൂവാറ്റുപുഴ: മാർക്കറ്റ് ബസ്സ്റ്റാൻഡ് പരിസരം കേന്ദ്രീകരിച്ച് തെരുവുനായ് ശല്യം രൂക്ഷം. പരാതിയുയർന്നിട്ടും നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. തെരുവുനായ്ക്കളുടെ വംശവർധന തടയാൻ എ.ബി.സി പദ്ധതി നടപ്പാക്കിയ സംസ്ഥാനത്തെ ആദ്യ നഗരസഭയാണ് മൂവാറ്റുപുഴ. പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ്. അടുത്തിടെ നഗരസഭ കുടുംബശ്രീയുടെ സഹകരണത്തോടെ തെരുവുനായ് വന്ധ്യംകരണ പദ്ധതിക്ക് വീണ്ടും തുടക്കംകുറിച്ചങ്കിലും വിജയംകണ്ടില്ല. നഗരത്തിലെ 130, ആരക്കുഴ റോഡ്, വൺവേ, ചാലിക്കടവ്, ഇ.ഇ.സി, പി.ഒ, കച്ചേരിത്താഴം, മാർക്കറ്റ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ശല്യം രൂക്ഷമാണ്. പ്രഭാതസവാരിക്കിറങ്ങുന്നവരെ നായ്ക്കൾ ആക്രമിക്കുന്നതും പതിവായി. നായ്ക്കൂട്ടം തെരുവ് കൈയടക്കിയതോടെ അപകടങ്ങളും പതിവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story