Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശമ്പളം മറ്റാരുടേയോ...

ശമ്പളം മറ്റാരുടേയോ അക്കൗണ്ടിൽ; ഗെസ്​റ്റ്​ അധ്യാപിക നീതി തേടി ഹൈകോടതിയിൽ

text_fields
bookmark_border
കൊച്ചി: െഗസ്റ്റ് അധ്യാപികയായിരുന്ന മൂന്ന് വർഷത്തെ ശമ്പള കുടിശ്ശിക മറ്റാരുടേയോ അക്കൗണ്ടിലിട്ട നടപടിക്ക് പര ിഹാരം കാണാത്തതിനെതിരെ യുവതി ഹൈകോടതിയിൽ. തായിനേരി എസ്.എ.ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ െഗസ്റ്റ് ലക്ചററായി ദിവസ വേതനാടിസ്ഥാനത്തിൽ 2015 മുതൽ 18 വരെ േജാലി ചെയ്ത കാലത്തെ ശമ്പള കുടിശ്ശിക ലഭിക്കാത്തത് ചോദ്യം ചെയ്ത് കണ്ണൂർ മണിമംഗലം സ്വദേശിനി കെ.എ. ഗ്രീഷ്മയാണ് ഹരജി നൽകിയിരിക്കുന്നത്. 2018ൽ ജോലി രാജിവെച്ച ഹരജിക്കാരി അതുവരെയുള്ള ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇതുമായി ബന്ധപ്പെട്ട തട്ടിപ്പ് പുറത്തുവന്നത്. കണ്ണൂർ ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുന്ന സ്പാർക്ക് എന്ന സോഫ്ട്വെയർ മുഖേന ഓൺലൈനായി ശമ്പളം ൈകമാറിയിട്ടുണ്ടെന്നും കുടിശ്ശികയായ 5.37 ലക്ഷം രൂപ പയ്യന്നൂർ സബ് ട്രഷറി ഓഫിസർ, െഫഡറൽ ബാങ്ക് പയ്യന്നൂർ ബ്രാഞ്ച് ഓഫിസിൽ ഹരജിക്കാരിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടെന്നുമുള്ള മറുപടിയാണ് സ്കൂൾ മാനേജർ നൽകിയത്. എന്നാൽ, ബാങ്കിൽ അന്വേഷിച്ചപ്പോൾ മേനാജ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം ഇട്ടിരിക്കുന്നതെന്നാണ് അറിഞ്ഞത്. ഈ തുകയിൽ ഭൂരിപക്ഷവും മനോജ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ അധികൃതർക്കും സ്കൂൾ മാനേജ്മൻെറിനും ബാങ്കിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഉത്തരവാദികൾക്കെതിരെ കേെസടുക്കാൻ പയ്യന്നൂർ സി.ഐക്ക് നൽകിയ പരാതിയിലും ഒന്നും സംഭവിച്ചില്ല. ഈ സാഹചര്യത്തിലാണ് ശമ്പള കുടിശ്ശിക മുഴുവനും ഉടൻ അനുവദിക്കാൻ കണ്ണൂർ ഹയർ സെക്കൻഡറി റീജനൽ ഡെപ്യൂട്ടി ഡയറക്ടർ, തായിനേരി എസ്.എ.ബി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, ഹെഡ്മാസ്റ്റർ എന്നിവർക്ക് നിർദേശം നൽകണമെന്നും ക്രിമിനൽ കേസെടുക്കാൻ സി.ഐയോട് ഉത്തരവിടണമെന്നുമാവശ്യപ്പെട്ട് ഹരജിക്കാരി കോടതിയെ സമീപിച്ചത്. ഹരജിയിൽ കോടതി സ്കൂൾ, വിദ്യാഭ്യാസ അധികൃതരുടെയും ബാങ്കിൻെറയും വിശദീകരണം തേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story