Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 5:02 AM IST Updated On
date_range 21 July 2019 5:02 AM ISTഓൺലൈൻ തട്ടിപ്പ്; വീട്ടമ്മക്ക് 4.8 ലക്ഷം രൂപ നഷ്ടമായി
text_fieldsbookmark_border
കൊല്ലം: ഓൺലൈൻ തട്ടിപ്പിലൂടെ വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 4.80 ലക്ഷം രൂപ കവർന്നു. കടപ്പാക്കട ഭാവന നഗർ 76ൽ ലീന സത്താറിൻെറ കൊല്ലം എസ്.ബി.ഐ മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടമായത്. മേയ് 14 മുതൽ 22 വരെയുള്ള ദിവസങ്ങളിലാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. മേയ് 27ന് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. ചികിത്സാ ആവശ്യത്തിനായി ഡൽഹിയിലായിരുന്ന ലീന 29ന് കൊല്ലത്തെത്തി ബാങ്ക് ശാഖയിൽ പരാതി നൽകി. മേയ് 14 മുതൽ 22 വരെ 24 ഇടപാടുകളിലൂടെയാണ് 4.80 ലക്ഷം രൂപ കവർന്നത്. 11 തവണ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിച്ചു. 4000, 8000, 20,000, 40,000 രൂപ ക്രമത്തിലാണ് കവർന്നത്. രാജസ്ഥാൻ, ബിഹാർ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ എ.ടി.എമ്മുകളിൽനിന്ന് വ്യാജ കാർഡ് ഉപയോഗിച്ചാണ് തുക പിൻവലിച്ചത്. 13 തവണ ഓൺലൈൻ ഇടപാടുകളിലൂടെ മൂന്ന് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്തു. പണം നഷ്ടപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞ് പരാതി നൽകിയതിനാൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. ഓരോ തവണ പണം പിൻവലിച്ചപ്പോഴും ലീനയുടെ മൊബൈൽ ഫോണിൽ സന്ദേശം ലഭിച്ചിരുന്നു. എന്നാൽ, ആശുപത്രിയിലായിരുന്നതിനാൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. കൊല്ലം ഈസ്റ്റ് പൊലീസിലും പരാതി നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണം സംസ്ഥാന ഹൈടെക് സെല്ലിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story