Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപട്ടികവർഗ സീറ്റുകൾ...

പട്ടികവർഗ സീറ്റുകൾ വകമാറ്റിയതിനെതിരെ ആദിവാസി, ദലിത് സംഘടനകൾ

text_fields
bookmark_border
കൊച്ചി: പ്ലസ് വൺ ഏകജാലക പ്രവേശന നടപടി അട്ടിമറിക്കുകയും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ സീറ്റുകൾ ഇതര വിഭാഗങ ്ങൾക്ക് വകമാറ്റുകയും ചെയ്ത ഹയർസെക്കൻഡറി ഡയറക്ടർ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നിവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആദിവാസി ഗോത്ര മഹാസഭ, കേരള ദളിത് മഹാസഭ തുടങ്ങിയ സംഘടനകൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ പട്ടികവർഗ കമീഷനെ സമീപിക്കാൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു. പ്ലസ് വൺ എകജാലകത്തിൽ എസ്.സിക്കാർക്ക് 12 ശതമാനവും എസ്.ടിക്കാർക്ക് എട്ട് ശതമാനവും സീറ്റ് സംവരണമുണ്ട്. പട്ടികവർഗ വിഭാഗങ്ങൾക്ക് അർഹമായ 16,234 സീറ്റുകൾ ഒന്നാം സപ്ലിമൻെററി അലോട്ട്മൻെറിൽ തന്നെ ഇതരവിഭാഗക്കാർക്ക് കൈമാറിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പട്ടികജാതി വിഭാഗത്തിൻെറ ആറായിരത്തോളം സീറ്റുകളും വക മാറ്റിയിട്ടുണ്ട്. പ്രവേശന നടപടികളുടെ അവസാനഘട്ടത്തിൽ സംവരണവിഭാഗത്തിന് മതിയായ അപേക്ഷകരില്ലെങ്കിൽ ഒ.ഇ.സി വിഭാഗക്കാർക്ക് മുൻഗണന നൽകി സീറ്റ് വകമാറ്റാം. എന്നാൽ, നിലവിൽ എസ്.സി, എസ്.ടിക്കാരുടെ അവസരം നിഷേധിച്ചാണ് വകമാറ്റിയത്. ഇതിൽ തന്നെ 70 ശതമാനവും ജനറൽ വിഭാഗത്തിനാണ് നൽകിയത്. ഇക്കാരണത്താൽ വയനാട് ജില്ലയിലെ ആയിരത്തോളം പട്ടികവർഗ വിദ്യാർഥികൾക്ക് സീറ്റ് നിഷേധിക്കപ്പെട്ടു. അട്ടപ്പാടിയിലെ വിദ്യാർഥികൾക്കും സീറ്റ് നഷ്ടമായി. പ്ലസ് വൺ ഏകജാലക പ്രവേശനത്തിൽ വ്യാപക ക്രമക്കേട് നടന്നിട്ടും വകുപ്പു മന്ത്രി എ.കെ ബാലൻ ഇടപെടുന്നില്ല. വകുപ്പിൽ പേരിനൊരു മന്ത്രിയും ഉദ്യോഗസ്ഥരുടെ ഭരണവുമാണ് നടക്കുന്നതെന്നും ഗോത്രമഹാസഭ കോഓഡിനേറ്റർ ഗീതാനന്ദൻ പറഞ്ഞു. ജൂലൈ 28ന് എറണാകുളം ശിക്ഷക് സദനിൽ നടക്കുന്ന കൺവെൻഷനിൽ പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്യും. ദലിത് മഹാസഭ പ്രസിഡൻറ് സി.എസ് മുരളി, ആദിജന മഹാസഭ ഭാരവാഹി കെ.വി. അജയപ്പൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story