Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2019 5:02 AM IST Updated On
date_range 16 July 2019 5:02 AM ISTഏഷ്യ പസഫിക് ഹൗസിങ് ഫോറത്തില്‍ കേരളത്തിെൻറ പ്രളയ അതിജീവനമാതൃക ചര്‍ച്ചയാകും
text_fieldsbookmark_border
ഏഷ്യ പസഫിക് ഹൗസിങ് ഫോറത്തില്‍ കേരളത്തിൻെറ പ്രളയ അതിജീവനമാതൃക ചര്‍ച്ചയാകും കൊച്ചി: പ്രളയം തകര്‍ത്ത കേരളത്തിൻ െറ പുനര്‍നിര്‍മാണ മാതൃക ഈ മാസം 18, 19 തീയതികളിൽ ഡല്‍ഹിയില്‍ നടക്കുന്ന ഏഴാമത് ഏഷ്യ പസഫിക് ഹൗസിങ് ഫോറം ചര്‍ച്ചചെയ്യും. വ്യവസായ പ്രമുഖര്‍, നയരൂപവത്കരണ വിദ്ഗധര്‍, പണ്ഡിതര്‍, നഗരാസൂത്രകര്‍, വാസ്തുശില്‍പികള്‍, റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍, സന്നദ്ധ സംഘടനകള്‍, ഭവനവായ്പ നല്‍കുന്ന കമ്പനികള്‍, ഗവേഷകര്‍ തുടങ്ങി നാനൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗത്തില്‍ കേരളത്തില്‍നിന്ന് എം.എല്‍.എമാരായ വി.ഡി. സതീശനും അന്‍വര്‍ സാദത്തും പങ്കെടുക്കും. ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യയാണ് പരിപാടിയുടെ സംഘാടകര്‍. പ്രളയത്തിൻെറ ആഘാതത്തെ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സ്വകാര്യ ഏജന്‍സികളുടെയും സഹായത്തോടെ കേരളം എങ്ങനെ അതിജീവിെച്ചന്നതിൻെറ വിശദ അവതരണം ഹൗസിങ് ഫോറത്തില്‍ നടക്കുമെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story