Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലേക് പാലസ് റിസോർട്ട്...

ലേക് പാലസ് റിസോർട്ട് അനധികൃത നിർമാണത്തിന് നികുതി കുറച്ചതിൽ പ്രതിഷേധം

text_fields
bookmark_border
ആലപ്പുഴ: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിലെ അനധികൃത നിർമാണങ്ങൾക്ക് 1.17 കോടി രൂ പ പിഴ ഈടാക്കാനുള്ള നഗരസഭയുടെ നീക്കം അട്ടിമറിച്ചതിൽ പ്രതിഷേധം. 35 ലക്ഷം രൂപ മാത്രം പിഴയൊടുക്കിയാൽ മതിയെന്ന സർക്കാർ ഉത്തരവ് സ്വജനപക്ഷപാതമാണെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു കുറ്റപ്പെടുത്തി. നികുതി വെട്ടിക്കുറച്ച സർക്കാർ നടപടി അംഗീകരിക്കേണ്ടതില്ലെന്ന നഗരസഭ കൗൺസിൽ തീരുമാനം സർക്കാർ ഉത്തരവിലൂടെ മറികടന്നത് എൽ.ഡി.എഫ് നേതാവായ തോമസ് ചാണ്ടിക്ക് വേണ്ടിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണ് സർക്കാറിൻെറ ഭാഗത്തുനിന്നുണ്ടായത്. നഗരസഭയുടെ സ്വയംഭരണ അവകാശം തകർക്കാനുള്ള സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും ലിജു പ്രസ്താവനയിൽ പറഞ്ഞു. കുടുംബശ്രീ നൈപുണ്യ ദിനാചരണം ആലപ്പുഴ: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സർക്കാറും കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടിയുടെ ഭാഗമായ നൈപുണ്യദിനാചരണം ജില്ല പ്ലാനിങ് ഹാളിൽ നടന്നു. സബ് കലക്ടർ വി.ആർ. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജെ. പ്രശാന്ത് ബാബു അധ്യക്ഷത വഹിച്ചു. ജില്ലയിൽ നിലവിലെ മൂന്ന് പദ്ധതി നിർവഹണ ഏജൻസികളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ഡി.ഡി.യു.ജി.കെ.വൈ കോഴ്‌സ് പഠിച്ചിറങ്ങിയ വിദ്യാർഥികളിൽനിന്ന് ഏറ്റവും കൂടുതൽ വേതനത്തിൽ ജോലി ചെയ്യുന്ന കുട്ടികളെ അനുമോദിക്കലും അവരുടെ അനുഭവങ്ങൾ പങ്കുവെക്കലും പരിപാടിയുടെ ഭാഗമായി നടന്നു. ആലപ്പുഴ ആർ.ഐ സൻെറർ ട്രെയിനിങ് ഓഫിസർ കെ.എൻ. വിനോദിൻെറ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story