Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2019 5:02 AM IST Updated On
date_range 16 July 2019 5:02 AM ISTകാർ നിയന്ത്രണംവിട്ട് ലോറിയിലിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
കളമശ്ശേരി: വല്ലാർപാടം പാതയിൽ യുവാക്കൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ട ലോറിയിലിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്ക്. മഞ്ഞുമ്മൽ ഇരിങ്ങോലിൽ ഫാക്ട് പെട്രോകെമിക്കൽ ഡിവിഷൻ ജീവനക്കാരൻ ഇ.വി. പ്രിൻസിൻെറ മകൻ ജോർജ് ദീപക് പ്രിൻസാണ് (25) മരിച്ചത്. ഒപ്പം സഞ്ചരിച്ച സുഹൃത്ത് കടയപറമ്പിൽ സെബാസ്റ്റ്യൻെറ മകൻ കെ.എസ്. ടോണി (24) ചികിത്സയിലാണ്. തിങ്കളാഴ്ച പുലർച്ച 12.15ഓടെ വല്ലാർപാടം നാലുവരിപ്പാതയിൽ ഫാക്ട് ആനവാതിൽ സിഗ്നൽ ജങ്ഷനിലാണ് അപകടം. ചേരാനല്ലൂരിൽ ഗൃഹപ്രവേശനച്ചടങ്ങ് കഴിഞ്ഞ് മടങ്ങുംവഴിയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച കാർ മീഡിയനിൽ ഇടിച്ച് നിയന്ത്രണംവിട്ട് എതിർദിശയിലെ പാതയിലൂടെ റോഡരികിൽ നിർത്തിയിട്ട കെണ്ടയ്നർ ട്രെയ്ലർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പൂർണമായും തകർന്ന കാറിൽനിന്ന് ഓടിക്കൂടിയ വാഹനയാത്രക്കാരും ഫയർഫോഴ്‌സും ചേർന്ന് ഏറെ പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്. സമീപത്തെ ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ച് അരമണിക്കൂർ കഴിഞ്ഞപ്പോഴേക്കും ജോർജ് ദീപക് പ്രിൻസ് മരിച്ചു. മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മഞ്ഞുമ്മൽ അമലോത്ഭവമാത പള്ളി സെമിത്തേരിയിൽ. മാതാവ്: സുമ. സഹോദരി: ആൻഡ്രി ആൻദീപ്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story