Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2019 5:02 AM IST Updated On
date_range 16 July 2019 5:02 AM ISTഹോട്ടലുടമയെയും കുടുംബത്തെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്യണം -കെ.എച്ച്.ആർ.എ
text_fieldsbookmark_border
ആലപ്പുഴ: അരൂരിലെ ഇറാനി ഹോട്ടലുടമ അഹമ്മദിനെയും കുടുംബത്തെയും ആക്രമിച്ച ഗുണ്ട മാഫിയ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്തിടെ അരൂരിലും പരിസരത്തും ഗുണ്ട മാഫിയ സംഘങ്ങളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കണം. ജില്ല പ്രസിഡൻറ് നാസർ പി. താജ് അധ്യക്ഷത വഹിച്ചു. മൂലയിൽ സി. ദിലീപ്, എസ്.കെ. നസീർ, ജോർജ് ചെറിയാൻ, റോയി മഡോണ, എം.എ. കരീം, എൻ.എച്ച്. നവാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story