Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2019 5:02 AM IST Updated On
date_range 16 July 2019 5:02 AM ISTയു.ഡി.എഫ് മാർച്ചും ധർണയും
text_fieldsbookmark_border
കോതമംഗലം: സംസ്ഥാന സർക്കാറിൻെറ ജനദ്രോഹ നയങ്ങൾക്കെതിരെയും പഞ്ചായത്ത് പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെയും തിരുമാറാടി പഞ്ചായത്ത് ഓഫിസിന് മുന്നിൽ യു.ഡി.എഫ് തിരുമാറാടി മണ്ഡലം കമ്മിറ്റി മാർച്ചും ധർണയും നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ.പി പൗലോസ് ഉദ്ഘാടനം ചെയ്തു. സാജു മടക്കാലിൽ അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് ആശ സനിൽ മുഖ്യപ്രഭാഷണം നടത്തി. എം.എ. ഷാജി, സൈബു മടക്കലിൽ, എം.സി. തോമസ്, ബിനോയ് കള്ളാട്ടുകുഴി, തോംസൺ നെല്ലിപ്പിള്ളിൽ, നെവിൻ ജോർജ്, സിബി ജോസഫ്, സുനിൽ കള്ളാട്ടുകുഴി, ബിജു തറമഠം, പഞ്ചായത്തംഗങ്ങളായ ജോൺസൺ വർഗീസ്, രഞ്ജിത്ത് ശിവരാമൻ, മായ കെ.എസ്, മേഴ്സി ജോർജ് എന്നിവർ സംസാരിച്ചു. ഫോട്ടോ: കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്തിലേക്ക് യു.ഡി.എഫ് മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചും ധർണയും കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ.പി. പൗലോസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story