Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ഷീരവികസന വകുപ്പ്​...

ക്ഷീരവികസന വകുപ്പ്​ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: ക്ഷീരവികസന വകുപ്പ് തീറ്റപ്പുല്‍ കൃഷി, മില്‍ക്ക് ഷെഡ് ഡെവലപ്‌മൻെറ് പദ്ധതി ധനസഹായത്തിന് അപേക്ഷ ക് ഷണിച്ചു. തീറ്റപ്പുല്‍ കൃഷി, അസോള കൃഷി, ഒരു പശു യൂനിറ്റ്, രണ്ട് പശു യൂനിറ്റ്, അഞ്ച് പശു യൂനിറ്റ്, 10 പശു യൂനിറ്റ്, അഞ്ച് കിടാരി യൂനിറ്റ്, 10 കിടാരി യൂനിറ്റ് എന്നീ പദ്ധതികള്‍ക്കാണ് ധനസഹായം. കറവയന്ത്രം വാങ്ങാൻ ധനസഹായം, ഡയറി യൂനിറ്റുകള്‍ക്കുള്ള അവശ്യാധിഷ്ഠിത ധനസഹായം എന്നിവക്കും അപേക്ഷിക്കാം. ക്ഷീര സഹകരണ സംഘങ്ങളിലോ ബ്ലോക്ക്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂനിറ്റുകളിലോ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഈ മാസം 20നകം സമര്‍പ്പിക്കണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story