Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅവിശ്വാസ പ്രമേയം:...

അവിശ്വാസ പ്രമേയം: അങ്കലാപ്പിൽ മുന്നണികൾ

text_fields
bookmark_border
പെരുമ്പാവൂര്‍: നഗരസഭ ചെയര്‍പേഴ്‌സന്‍ സതി ജയകൃഷ്ണനെതിരെ കോണ്‍ഗ്രസ് അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയം ചൊവ്വാ ഴ്ച ചര്‍ച്ചചെയ്യാനിരിക്കെ ആത്മവിശ്വാസമില്ലാതെ ഇരുവിഭാഗവും. രാവിലെ 10നാണ് ധനകാര്യ ജോയൻറ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം ഇതുസംബന്ധിച്ച പ്രത്യക യോഗം ചേരുന്നത്. നഗരസഭയില്‍ ചെയര്‍പേഴ്‌സനോട് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കുള്ള എതിര്‍പ്പ് പല ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ക്കുമുണ്ട്. സ്വരച്ചേർച്ചയിലല്ല കുറേനാളായി കാര്യങ്ങള്‍. പാര്‍ട്ടിയിലെ ചില നേതാക്കളും സതി ജയകൃഷ്ണനെ അനുകൂലിക്കുന്നില്ല. പക്ഷേ, അഴിമതി ചൂണ്ടിക്കാണിക്കാനില്ലാത്തതുകൊണ്ട് ഒഴിവാക്കുന്നില്ലെന്നാണ് നേതാക്കള്‍ പല അവസരത്തിലും ആവര്‍ത്തിച്ചത്. മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ അവിശ്വാസം പരാജയപ്പെടുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. എന്നാല്‍, കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സി.പി.എം അംഗങ്ങളായ 12 പേരും സി.പി.ഐയിലെ ഒരംഗവും ഒരുമിച്ചാലും അവിശ്വാസ പ്രമേയത്തെ മറികടക്കാനാവില്ല. ബി.ജെ.പിയുടെ മൂന്നംഗങ്ങളും എന്ത് നിലപാടെടുക്കണമെന്ന് തിങ്കളാഴ്ച രാത്രിവരെ തീരുമാനിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ പാര്‍ട്ടി ഇതുസംബന്ധിച്ച് തരുന്ന കത്തിൻെറ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെന്നാണ് ബി.ജെ.പി അംഗം പി. മനോഹരന്‍ അറിയിച്ചത്. പി.ഡി.പി അംഗം പി.എം. ബഷീര്‍ പാര്‍ട്ടി തീരുമാനപ്രകാരം കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തെ അനുകൂലിക്കുമെന്ന് തുടക്കത്തിലേ അറിയിച്ചിരുന്നു. ഇരുപാര്‍ട്ടികളും ഉറ്റുനോക്കുന്ന സ്വതന്ത്രന്‍ ഇമ്പിച്ചി ഇതുവരെ ആര്‍ക്കും പിടികൊടുത്തിട്ടുമില്ല. തിങ്കളാഴ്ച ഇരുപാര്‍ട്ടികളുടെയും പാര്‍ലമൻെററി പാര്‍ട്ടി യോഗങ്ങള്‍ കൂടിയിരുന്നു. ഇതിനിടെ അവിശ്വാസ പ്രമേയത്തിനെതിരെ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പരസ്യമായി രംഗത്തിറങ്ങിയെങ്കിലും ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍പോലും ഒമ്പത് കൗണ്‍സിലര്‍മാര്‍ പങ്കെടുത്ത യോഗത്തിലുണ്ടായില്ലെന്നാണ് വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story